1 GBP = 106.09
breaking news

ഈസ്റ്റ് ആംഗ്ലിയ റീജിയൻ സ്പോർട്സ് മീറ്റ് അറ്റ്ലോസ്‌ 2023 ല്യൂട്ടൻ കേരളൈറ്റ്‌സ് അസോസിയേഷൻ ചാമ്പ്യന്മാർ …

ഈസ്റ്റ് ആംഗ്ലിയ റീജിയൻ സ്പോർട്സ് മീറ്റ് അറ്റ്ലോസ്‌ 2023 ല്യൂട്ടൻ കേരളൈറ്റ്‌സ് അസോസിയേഷൻ ചാമ്പ്യന്മാർ …

ജൂലൈ ഒന്ന് ശനിയാഴ്ച നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേളയിൽല്യൂട്ടൻ കേരളെറ്റ്‌സ് അസോസിയേഷൻ ചാമ്പ്യന്മാർ ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ രണ്ടാം സ്ഥാനവും എഡ്മണ്ട്ടൺ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി. ഉച്ചക്ക് ശേഷം നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ല്യൂട്ടൻ എ ടീം ഒന്നാം സ്ഥാനവും ല്യൂട്ടൻ ബി ടീം രണ്ടാം സ്ഥാനവും ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനം നേടിയ ല്യൂട്ടൻ എ ടീമിന് 251 പൗണ്ടും Late Mr VT ജോസ് വല്ലനാട്ട് മെമ്മോറിയൽ ട്രോഫിയും രണ്ടാം സമ്മാനമായി ചെന്നൈ സ്‌പൈസസ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും നൽകി. വിവിധ മത്സരഇനങ്ങളിൽ പങ്കെടുത്തു വിജയികൾ ആയവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റ്കളും നൽകി.

രാവിലെ 11നു ഘോഷയാത്രയോടെ ആരംഭിച്ച മാർച്ച്പാസ്റ്റിൽ യുക്മ പ്രസിഡന്റ്അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരുങ്ങാത്തറ ഉത്‌ഘാടനം ചെയ്തു . റീജിയണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലൂക്ക പ്രസിഡന്റ് അലോഷിയസ് സ്വാഗതവും റീജിയണൽ വൈസ് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ സ്പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാബരൻ തുടങ്ങിയവർ ആശംസകളും റീജിയണൽ സെക്രട്ടറി ജോബിൻ ജോർജ് നന്ദിയും അറിയിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി ട്രഷറർ സാജൻ പടിക്കമാലിൽ, ജോയിന്റ് സെക്രട്ടറി ബിബിരാജ് രവീന്ദ്രൻ, സ്പോർട്സ് കോഡിനേറ്റർ പ്രവീൺ ലോനപ്പൻ എന്നിവരോടൊപ്പം ലൂക്ക സ്പോർട്സ് കോഡിനേറ്റർമാരായ സുബി സോമൻ , ജെയിൻ ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കായികമേളയുടെ കൂടുതൽ മനോഹര ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more