യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കായികമേള ബിസിഎംസി ബിർമിംഗ്ഹാം ജേതാക്കൾ; അമ്മ മലയാളം മാൻസ്‌ഫീൽഡ് റണ്ണർഅപ്പ്
Jun 04, 2023
നനീട്ടൻ: മെയ് 27 ശനിയാഴ്ച നനീട്ടനിൽ വെച്ച് നടന്ന യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കായികമേളയിൽ ബിസിഎംസി ബിർമിങ്ഹാം ഒന്നാം സ്ഥാനത്തു എത്തുകയും അമ്മ മലയാളം മാൻസ്‌ഫീൽഡ് രണ്ടാം സ്ഥാനത്തു എത്തുകയും ആതിഥേയരായ നന്മ നനീട്ടൻ മൂന്നാം സ്ഥാനത്തു എത്തുകയും ചെയ്തു. രാവിലെ 9മണിക്ക് തുടങ്ങിയ കായികമേള വൈകിട്ടു 8മണിയോടെ പര്യവസാനിച്ചു.
എല്ലാ കായിക താരങ്ങളും ഒത്തു ചേർന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റിന് ചേർന്ന പൊതു സമ്മേളനത്തിൽ യുക്മ റീജിയണൽ പ്രസിഡന്റ് ശ്രീ ജോർജ്തോമസ് വടക്കേക്കുറ്റ് അധ്യക്ഷത വഹിക്കുകയും ശ്രീ പീറ്റർ ജോസഫ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് യുക്മ ദേശിയ ട്രഷറർ ശ്രീ ഡിക്സ് ജോർജ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. യുക്മ ദേശിയ ജോയിൻ സെക്രട്ടറി ശ്രീമതി സ്മിത തോട്ടം മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജയകുമാർ നായർ ചടങ്ങിൽ പങ്കെടുത്തു. മിഡ്ലാൻ്റ്സ് കായികമേള കോ ഓർഡിനേറ്റർ സെൻസ് ജോസ് ബാറ്റൺ കൈമാറിയതോടു കൂടി കായികമത്സരങ്ങൾ ആരംഭിച്ചു.
മിഡ്‌ലാൻഡ്‌സ് ട്രഷറർ ജോബിയും വൈസ്പ്രസിഡന്റുമാരായ സിബു കെറ്ററിംഗ്, സിനി ആന്റോയും, ജോയിന്റ് ട്രഷറർ ലൂയിസ് മേനാച്ചേരിയും, ജോർജ് കാഞ്ഞിരകുഴിയും ട്രാക്ക് ഫിനിഷിംഗ് കൃത്യതയോടെ ചെയ്ത കായികമേള കോ ഓർഡിനേറ്റർ ശ്രീ ഷാജിൽ എന്നിവർക്കൊപ്പം ആത്മാർത്ഥതയോടെ പ്രവർത്തിച്ച ആഥിഥേയഅസ്സോസിയേഷൻ പ്രസിഡൻറ് ശ്രീ ഷിജിചാക്കോ, സെക്രട്ടറി പ്രവീൺജോസ്, എല്ലാമത്സരങ്ങളും ഭംഗിയായിനടത്താൻ മുന്നിട്ടു നിന്ന സജീവ്സെബാസ്‌റ്റ്യൻ, ബിൻസ് ജോർജ്, ബീന സെൻസ്, മൈക്ക് കൈകാര്യം ചെയ്ത ജീനോ സെബാസ്‌റ്റ്യൻ, സ്നേഹസെൻസ്, ജിൻ്റോ ജോൺ, നിഷാന്ത്, ബിനു മുപ്രാപ്പിള്ളി, സിബിസേവ്യർ, മെൽവിൻടോം, അജിത്, ജോബി സിറിയക്ക്, ബെന്നിജോസ് , മലയാളി ഷോപ്പ്’ നനീട്ടൻ, ഷാരോൺ സെബാസ്റ്റ്യൻ, വളരെയധികം ആത്മാർത്ഥതയോടെ പ്രവർത്തിച്ച മിഡ്ലാൻ്റ്സ് റീജിയണിലെ’ അസ്സോസിയേഷൻ പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, ട്രഷർ , യുക്മ പ്രതിനിധികൾ, അസ്സോസിയേഷനുകളിലെ മറ്റ് ഭാരവാഹികൾ, കായികമേളക്ക് സഹായിച്ച സ്പോൺസേഴ്സ്, ഫിൽഡിലുംട്രാക്കിലും കായികമേളക്ക് സഹായിച്ച നല്ലവരായ സഹകാരികൾ, ചീഫ് റഫറി രാജപ്പൻ വർഗ്ഗീസ്, ഓഫീസ് ഭാരവാഹികളായ ഷാജോ ജോസ് (ബർട്ടൻ), റെജി ജോർജ് (റെഡ്ഡിച്ച്), അന്ന മോൾ ബർട്ടൻ, സിജി മാത്യു, ലിസി പീറ്റർ, ശിൽപാസിബി, ജോവിറ്റാജോർജ്, ഭക്ഷണംക്രമീകരിച്ച ഫുഡ്കേരള കസിൻസ്, എന്നിവർക്ക് യുക്മ മിഡ്ലാൻറ്സ്ന്റെ പ്രത്യേക നന്ദി. ജനപങ്കാളിത്തംകൊണ്ടും എൻട്രി കൊണ്ടും യുക്മ മിഡ്ലാൻ്റ്സ് സ്പോർട്ട്സ് ഡേ ഒരുവമ്പിച്ച ഇവൻറ് ആക്കുവാൻ പരിശ്രമിച്ച നിങ്ങൾക്ക് ഓരോരുത്തർക്കും കമ്മിറ്റി നന്ദിയറിയിച്ചു.
സീനിയർ അഡൽട്ട് ഫിമെയിൽ:-Revathy Nair ( Ckc Coventry). സീനിയർ അഡൽട്ട് മെയിൽ:- Geo chirammel (Amma Malayalam Mansfield)
സൂപ്പർ സീനിയേഴ്സ് ഫിമെയിൽ:-Treesa Reji (Bcmc Birmingham) സൂപ്പർ സീനിയേഴ്സ് മെയിൽ:-Biju thomas (Kettering Malayali association)
ആത്യന്തം ആവേശം നിറഞ്ഞ വടംവലിയിൽ അമ്മ മലയാളം മാൻസ്ഫീൽഡ് ഒന്നാം സ്ഥാനവും കെറ്ററിംഗ് മലയാളി അസ്സോസിയേഷൻ രണ്ടാം സ്ഥാനവും കൈക്കലാക്കി. സങ്കേതികകാരണങ്ങളാൽ അസ്സോസിയേഷൻ ചാമ്പ്യൻ ട്രോഫിയും വ്യക്തിഗത ചാമ്പ്യൻസ് ട്രോഫിയും നാഷണൽ കായികമേളയിൽ കൈമാറുന്നതാണെന്ന് സെക്രട്ടറി പിറ്റർജോസഫ് അറിയിച്ചു. കായികമേളയിൽ പങ്കെടുത്ത് വിവിധകാര്യങ്ങളിൽ സഹായിച്ച എല്ലാവർക്കും യുക്മമിഡ്ലാൻ്റ്സ് പ്രസിഡൻ്റ് ജോർജ്തോമസ് വടക്കേക്കുറ്റ് പ്രത്യേക നന്ദി അറിയിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages