ഈസ്റ്റർ വിഷു ആഘോഷവേദിയിൽ മൂന്ന് നാടകങ്ങൾ; ചരിത്രം കുറിച്ച് ബേസിംഗ്സ്റ്റോക്ക് മലയാളികൾ
May 27, 2023
സ്വന്തം ലേഖകൻ
വിദേശമലയാളികൾ പൊതുവെ ഗൃഹാതുരത്വമുണർത്തുന്ന കലാപരിപാടികളോട് അതിയായ താല്പര്യംപുലർത്തുന്നവരാണ്. നാടകങ്ങൾ തനത് രീതിയിൽ അവതരിപ്പിക്കുവാനുള്ള പ്രായോഗീക ബുദ്ധിമുട്ടുകൾക്കൊണ്ടും മറ്റും പൊതുവെ ‘യൂട്യൂബ്’ നാടകങ്ങളെ അതേപടി വേദിയിൽ അവതരിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ചിലമാസങ്ങൾക്കുമുമ്പ് UK ബേസിംഗ്സ്റ്റോക്ക് മലയാളി അസോസിയേഷന്റെ വേദിയിൽ രതീഷ് പുന്നേലിയുടെ കഥയെ ആസ്പദമാക്കി ജോജി തോട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച “മധുരസ്നേഹത്തിന്റെ പുതുജീവൻ” എന്ന നാടകം വേറിട്ട ദൃശ്യ-ശ്രാവ്യ അനുഭവം പകർന്ന ഒന്നായിരുന്നു.
ഒരു പുതിയ നാടക സമിതി ജന്മമെടുക്കാൻ മാത്രം ആവേശകരമായിരുന്നു ആ നാടകത്തിന്റെ വിജയം. ഏപ്രിൽ മാസത്തിൽ നടന്ന ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ മൂന്ന് നാടകങ്ങൾ ബേസിംഗ്സ്റ്റോക്കിന്റെ മണ്ണിൽ അരങ്ങേറി. ജോജി തോട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച “പൊലിക” എന്ന നാടകം സവിശേഷ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
ഒരുകാലത്തു മലയാളക്കരയിൽ നിലനിന്നിരുന്ന അടിമത്വ വ്യവസ്ഥിതിയുടെയും തൊട്ടുകൂടായ്മയുടെയും ബന്ധനങ്ങളിൽ കുടുങ്ങിയ ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറഞ്ഞ “പൊലിക” ഇന്നത്തെ സാമൂഹീക വ്യവസ്ഥിതികളുടെ ബന്ധനത്തിൽ അറിയാതെ കുടുങ്ങിയ പ്രേക്ഷകരോട് വിമോചനത്തിന്റെ തെയ്യവേഷമണിയുവാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അവസാനിച്ചത്.
ഷൈജു കെ ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച ബൈബിൾ അധിഷ്ഠിത നാടകം ‘ഉത്ഥിതനിലേക്ക്’ അഭിനയ മികവുകൊണ്ടും അവതരണ ശൈലികൊണ്ടും ശ്രദ്ധനേടി. ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച “വെളിച്ചം” എന്ന നാടകവും ഇതിന്റെ ഭാഗമായിരുന്നു.
ഇനിയുള്ള കാലം നാടകങ്ങളുടെ കാലമാണെന്നുള്ള സൂചനയിൽ വീണ്ടും മികച്ച നാടകങ്ങളുമായി വേദികൾ കയ്യടക്കാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പുതുതലമുറയ്ക്ക് അപരിചിതമായിക്കൊണ്ടിരിക്കുന്ന നാടകം എന്ന കലാരൂപത്തെ വളർത്തുവാൻ ശ്രമിക്കുന്നവർക്ക് അഭിനന്ദനങ്ങൾ.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages