1 GBP = 105.70

നിതിൻ ഗഡ്കരിക്കെതിരായ വധഭീഷണി; പ്രതിക്ക് തീവ്രവാദ ബന്ധം, എൻഐഎ പരിശോധന

നിതിൻ ഗഡ്കരിക്കെതിരായ വധഭീഷണി; പ്രതിക്ക് തീവ്രവാദ ബന്ധം, എൻഐഎ പരിശോധന

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി ലഭിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം നാഗ്പൂരിലെത്തി. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള കൊലക്കേസ് പ്രതിയാണ് ഭീഷണി കോളിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ജനുവരി 14 നാണ് നാഗ്പൂരിലെ നിതിൻ ഗഡ്കരിയുടെ ഔദ്യോഗിക വസതിയിലെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് വധഭീഷണി കോൾ വന്നത്. കാന്ത എന്ന ജയേഷ് പൂജാരിയാണ് വിളിച്ചത്. ആദ്യ ഭീഷണി കോളിൽ ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗമാണെന്ന് പറഞ്ഞ് ഗഡ്കരിയോട് 100 കോടി രൂപ ആവശ്യപ്പെട്ടു. മാർച്ച് 21 ന് 10 കോടി രൂപ ആവശ്യപ്പെട്ട് രണ്ടാമതും വിളിച്ചു. പൊലീസ് അന്വേഷണത്തിൽ ഇയാൾക്ക് ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ നിന്ന് ആയുധപരിശീലനം നേടിയിട്ടുണ്ടെന്നും കണ്ടെത്തി.

ഇതോടെയാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. തുടര്‍ന്ന് യുഎപിഎ പ്രയോഗിച്ചതോടെ മാര്‍ച്ച് 28 ന് പ്രതിയെ നാഗ്പൂരിലേക്ക് കൊണ്ടുവന്നു. എന്നാൽ ജയിലിലാണെങ്കിലും ഈ മാസം മൂന്നാമത്തെ ഭീഷണി കോൾ ലഭിച്ചു. “ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിലുള്ള എൻഐഎ സംഘം നാഗ്പൂരിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ദന്തോലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെ എഫ്ഐആർ എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്”- ഉദ്യോഗസ്ഥർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more