1 GBP = 106.56
breaking news

പെൻഷൻ വാങ്ങാൻ പൊള്ളുന്ന ചൂടിൽ നഗ്നപാദയായി കിലോമീറ്ററുകൾ നടന്ന് വയോധിക

പെൻഷൻ വാങ്ങാൻ പൊള്ളുന്ന ചൂടിൽ നഗ്നപാദയായി കിലോമീറ്ററുകൾ നടന്ന് വയോധിക

ഓരോ ദിവസവും വ്യത്യസ്ത തരം വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്തരം വീഡിയോകൾ കാണുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് അത്ഭുതവും ഭയവും സന്തോഷവും ഒക്കെ തോന്നിയിട്ടുണ്ടാകും. എന്നാൽ ചിലപ്പോൾ കണ്ണ് നനയിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഒഡീഷയിൽ നിന്നുള്ള ദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സൂര്യ ഹരിജൻ എന്ന ദരിദ്ര വൃദ്ധയുടെ ദയനീയാവസ്ഥയാണ് വീഡിയോയിലുള്ളത്. ഏപ്രിൽ 17 ന് ഒഡീഷയിലെ നബ്രംഗ്പൂർ ജില്ലയിലെ ഝരിഗാവ് ബ്ലോക്കിലാണ് സംഭവം. ബാങ്കിൽ നിന്ന് വാർധക്യകാല പെൻഷൻ വാങ്ങാൻ 70 വയസുകാരിക്ക് കിലോമീറ്ററുകൾ നടക്കേണ്ടി വന്നു. പൊള്ളുന്ന ചൂടിൽ നഗ്നപാദയായി ഒരു ഒടിഞ്ഞ കസേരയുടെ താങ്ങിൽ നടക്കുന്ന വൃദ്ധയെ വീഡിയോയിൽ കാണാം. ബാങ്കിൽ എത്തിയിട്ടും ഇവരുടെ ദുരിതം അവസാനിക്കുന്നില്ല.

തള്ളവിരൽ അടയാളം ബാങ്ക് രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കാണിച്ച് അധികൃതർ ഇവരെ വീട്ടിലേക്ക് മടക്കി അയച്ചു. മുമ്പ് ഹരിജൻ പെൻഷൻ തുക കൈയിൽ നൽകുമായിരുന്നു. എന്നാൽ സിസ്റ്റം മാറിയതോടെ പണം അക്കൗണ്ടിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുകയാണ് പതിവ്. കഴിഞ്ഞ നാല് മാസമായി പെൻഷൻ ലഭിച്ചിട്ടില്ലെന്നും, ഇതേത്തുടർന്നാണ് നേരിട്ട് ബാങ്കിൽ എത്തേണ്ടി വന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വയോധികയുടെ ജീവിതനിലവാരം വളരെ മോശമാണ്. മൂത്ത മകൻ കുടിയേറ്റ തൊഴിലാളിയായി മറ്റൊരു സംസ്ഥാനത്തിലാണ്. ഇളയ മകൻ കന്നുകാലികളെ മേച്ച് ഉപജീവനം കണ്ടെത്തുന്നു. 3000 രൂപയാണ് വയോധികയുടെ പെൻഷൻ തുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more