1 GBP = 106.38
breaking news

കാണികൾക്ക് വിരുന്നായി സപ്ത താണ്ഡവം

<strong>കാണികൾക്ക് വിരുന്നായി സപ്ത താണ്ഡവം</strong>

ഭവൻസ് ലണ്ടനിൽ 24 ഫെബ്രുവരി 2023 നാണ് ഈ കലാ വിരുന്ന് ഒരുങ്ങിയത്. സംസ്കൃതി സെന്റർ ഫോർ കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ നെഹ്‌റു സെന്റർ ഡയറക്ടർ ശ്രീ അമിഷ് ത്രിപാഠി ഉൾപ്പെടെ ഉള്ളവർ സന്നിഹിതരായിരുന്നു. 7 നർത്തകർ വിവിധ ശിവ താണ്ഡവം വിവിധ ഇന്ത്യൻ ക്ലാസിക്കൽ രൂപത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു. ഭരതനാട്യം, കേരളത്തിന്റെ തനത് കലയായ മോഹിനിയാട്ടം, കുച്ചിപ്പുടി, ഒഡീസി, കഥക്, യുകെയിൽ വളരെ അപൂർവമായി മാത്രം അവതരിപ്പിച്ചു കണ്ടിട്ടുള്ള കർണാടകയുടെ നൃത്തരൂപമായ യക്ഷഗാനം എന്നിവയൊക്കെ വേദിയിൽ എത്തിയത് കാണികൾക്ക് കൗതുകമായി.

മലയാളികളായ മഞ്ജു സുനിൽ ലക്ഷ്മി പിള്ള, ആര്യ അരുൺ എന്നിവർ പരിപാടിയുടെ ഭാഗമായി അരങ്ങിലെത്തി. ഗവേഷണവും സംയോജനവും ആവിഷ്കാരവും സംസ്കൃതിയുടെ ഡയറക്ടറും നർത്തകിയുമായ ശ്രീമതി രാഗസുധ വിഞ്ചമുരി നിർവഹിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള കൃതികളുടെ നൃതാവിഷ്കരണം ഏറെ ഹൃദ്യമായി. ഭരത നാട്യം രാഗ സുധ, ആര്യ, യക്ഷഗാനം വീരെന്ദ്ര, കഥക് ശിവാനി, ഒഡീസി ഡോ. പ്രീത, കുച്ചിപ്പുടി ലക്ഷ്മി പിള്ള മോഹിനിയാട്ടം മഞ്ജു എന്നിങ്ങനെ കലാകാരൻമാർ രംഗത്തെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more