1 GBP = 106.85
breaking news

പുതുമുഖങ്ങളടങ്ങിയ പരിചയസമ്പന്നമായ 36 അംഗപ്രവർത്തനസമിതിയുമായി ലെസ്റ്റർ കേരള കമ്മ്യുണിറ്റി പതിനെട്ടിലേക്കു…

<strong>പുതുമുഖങ്ങളടങ്ങിയ പരിചയസമ്പന്നമായ 36 അംഗപ്രവർത്തനസമിതിയുമായി ലെസ്റ്റർ കേരള കമ്മ്യുണിറ്റി പതിനെട്ടിലേക്കു…</strong>

അനീഷ് ജോൺ

യുകെ മലയാളി കൂട്ടായ്‍മയിൽ മുൻപന്തിയിൽ നിൽക്കുന്നതും ലെസ്റ്റർ മലയാളികളുടെ ഏകപൊതുകൂട്ടായ്‌മയായ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 18ന് ബ്രോൺസ്റ്റൺവെസ്റ്റ് സോഷ്യൽ സെൻ്ററിൽ വെച്ച് നടന്നു. 2022-23 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും AGMൽ അവതരിപ്പിച്ചു. മനോഹരമായ ഒട്ടനവധി കലാപരിപാടികളാൽവർണ്ണശോഭയേറിയതായിരുന്നു ഈ വർഷത്തെ AGM. സ്വാദിഷ്ടമായ ഭക്ഷണവുമായി ഉസ്താദ് ഹോട്ടലുംശബ്ദവും വെളിച്ചവുമായി ഡ്രീംസ് ഇവന്റ്സും പരിപാടിക്ക് മാറ്റ് കൂട്ടി. AGM ൽ നടന്ന പൊതുയോഗത്തിന്ശേഷം 2023-24 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് ഭരണസമിതി ചുമതലയേറ്റു. മുപ്പത്തിയാറംഗ ഭരണസമിതിയിൽ പ്രസിഡൻ്റായി ശ്രീ ജോസ് തോമസിനെയും, സെക്രട്ടറിയായി ശ്രീ അജീഷ് കൃഷ്ണനെയും, വൈസ് പ്രസിഡൻ്റായി ശ്രീമതി അഷിത വിനീതിനെയും, ട്രഷററായി ആയി ശ്രീ ജെയിൻ ജോസഫിനെയും, ജോയിൻ്റ് സെക്രട്ടറിയായി ശ്രീമതി ബിൻസി ജയിംസിനെയും, ജോയിൻ്റ് ട്രഷററായി ശ്രീ ശ്യാം കുറുപ്പിനെയും തിരഞ്ഞെടുത്തു.

നാളിതു വരെ ലെസ്റ്ററിലെ മലയാളികളുടെ മുഖ്യധാര പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിച്ചു കൊണ്ടാണ് ലെസ്റ്റർ കേരള കമ്മ്യുണിറ്റി മുൻപോട്ടു വരുന്നത് .കഴിഞ്ഞ വർഷങ്ങളിൽ വ്യത്യസ്തമായ അനവധി പരിപാടികൾ മുൻപോട്ടു വച്ച് കൊണ്ടാണ് കേരള കമ്മ്യുണിറ്റി പ്രവർത്തനം നടത്തിയത്. പുതിയതായി കടന്നു വരുന്ന തലമുറയ്ക്ക് സ്വാഗതമേകുവാൻ യുക്മ നുഴ്സ്സ് ഫോറവുമായി കുടി ചേർന്ന് നവാഗതർക്ക് സ്വാഗതമേകുവാൻ കാർണിവൽ പരിപാടി സഘടിപ്പിക്കുകയും കൂടാതെ മിഡ്‌ലാൻഡ്‌സ് കലോത്സവത്തിലെ രണ്ടാം സ്ഥാനവും, നാഷണൽ കലോത്സവത്തിലെ നിരവധി സമ്മാനങ്ങളും വാരിക്കൂട്ടി വ്യക്തിഗതവും ഒരുമിച്ചും സജീവ സാന്നിധ്യമാണ് ലെസ്റ്റർ കേരള കമ്മ്യുണിറ്റി മികവ് പുലർത്തി. സ്പോർട്സും, ആയിരങ്ങൾ അണിനിരന്ന ക്രിസ്തുമസ്, ഓണം പരിപാടിയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ മികവിൽ പൊൻതൂവലായി മാറി.

പതിനെട്ടു വര്ഷം തികയുന്ന ലെസ്റ്റർ കേരള കമ്മ്യുണിറ്റി ചാരിറ്റി പ്രവർത്തങ്ങളും നിരവധിയായ സഹായങ്ങളുമായി മുൻപോട്ടു പ്രയാണം തുടരുന്നു .കഴിവുറ്റ പരിചയ സമ്പന്നതയും പുതുമയാർന്ന ആശയങ്ങളും ഒത്തു ചേരുമ്പോൾ ലെസ്റ്ററിലെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ച പ്രസ്ഥാനമായി മാറി കഴിഞ്ഞു യു കെയിലെത്തിയ ലെസ്റ്ററിലെ മലയാളികളെ ഏവരെയും ഒരു കുട കീഴിൽ അണി നിരത്തി മുൻപോട്ടു പോകുന്ന ലെസ്റ്റർ കേരള കമ്മ്യുണിറ്റി ജാതി മത വർണ്ണ വർഗ ഭേദമന്യേ നിലകൊള്ളുന്ന പ്രസ്ഥാനമാണ് .യു കെയിലെ മലയാളികളുടെ സംഘടനാ പ്രസ്ഥാങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് ലെസ്റ്റർ കേരള കമ്മ്യുണിറ്റി .

ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി പുറത്തിറക്കിയ കുറിപ്പ്‌ :-

പ്രിയമുള്ളവരേ

നമ്മുടെ ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി രൂപീകൃതമായിട്ട് പതിനെട്ട് വർഷം പൂർത്തിയാക്കുകയാണ് . ലെസ്റ്ററിലെമലയാളികളുടെ ഏക പൊതുകൂട്ടായ്‌മയായ് എൽ കെ സി യെ രൂപീകരിച്ചവരെയും അവർ ദീർഘവീക്ഷണംചെയ്തപോലെ നമ്മുടെ ഈ സംഘടനെയെ മുന്നോട്ട് നയിച്ച , ഇപ്പോൾ നയിക്കുന്ന എല്ലാവരേയുംഅഭിനന്ദിക്കുന്നു .

യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ മൂർദ്ധന്യത്തിലൂടെ ആണ് നമ്മൾ മലയാളി സമൂഹം കടന്നുപോകുന്നത് . ലെസ്റ്ററിൽ പുതിയതായി എത്തിച്ചേർന്നവരുടെ ആശങ്കകളും പരിമിതികളും കണ്ടറിഞ്ഞു ആവശ്യമായസഹായസഹകരണങ്ങൾ വാഗ്‌ദാനം ചെയ്യാൻ നമ്മുക്ക് ഓരോരുത്തർക്കും സാധിക്കണം . സ്വന്തം നാട് വിട്ട് ഈപ്രവാസഭൂമിയിൽ വിവിധ കാലങ്ങളിൽ എത്തിയ നമ്മൾ , ഒരൊറ്റ സമൂഹമെന്നനിലയിൽ മാറാൻ പരസ്പരംസഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും വഴികാട്ടികളാകാം .

ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെ എല്ലാ കുടുബാംഗങ്ങളെയും കൂടാതെ ഈ സ്‌നേഹകൂടാരത്തിലേക്ക്പുതിയതായി കടന്നുവന്നവരെയും സവിനയം പുതിയ വർഷത്തിലേക്ക് സ്വാഗതം ചെയുന്നു . പരിചയസമ്പന്നരും പുതിയ മുഖങ്ങളും ഉൾപ്പെടുന്ന ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ 2023 – 24 വർഷത്തെ സാരഥികളെ നിങ്ങളുടെമുൻപിൽ അവതരിപ്പിക്കുന്നു . നിങ്ങളുടെ അംഗീകാരവും ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ തുടർന്നുള്ള ഭാവിപരിപാടികളിലും നിങ്ങളുടെ സഹകരണവും സാന്നിധ്യവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു ..

2023-2024 കാലയളവിലെ ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ..

President-ജോസ് തോമസ്
Vice President-അഷിത വിനീത്
Secretary-അജീഷ് കൃഷ്ണൻ
Joint secretary-ബിൻസി ജയിംസ്
Treasurer -ജെയിൻ ജോസഫ്
Joint Treasurer -ശ്യാം കുറുപ്പ്

7) ഐശ്വര്യ നായർ

8) സ്മൃതി രാജീവ്

9) ജോസ്‌ന ടോജോ

10) ടിന്റു സുബീഷ്

11) ചന്ദന സുരേഷ് ജിജി

12) രേവതി ഷൈജു

13) സനീഷ് വിഎസ്

14) മനു ഷൈൻസ്

15) തോംസൺ ലാസർ

16) അനു അംമ്പി

17) രാജേഷ് ട്രീസൺ

18) സുബിൻ സുഗുണൻ

19) ഷിബു പുന്നൻ

20) സോണി ജോർജ്

21) ബിജു പോൾ

22) അജയ് പെരുമ്പലത്ത്

23) ജോർജ് എടത്വ

24) പ്രിയദർശ് വാസവൻ

25) സുനിൽ ഏലിയാസ്

26) രമേശ് ബാബു

27) അരുൺ ഉമ്മൻ

28) പൗലോസുകുട്ടി

29) ജിതിൻ വിജയൻ

30) ടിറ്റി ജോൺ

31) ലൂയിസ് കെന്നഡി

32) അനീഷ് ജോൺ

33) ബിജു മാത്യു

34) അജിത് സ്റ്റീഫൻ

35) ബിനു ശ്രീധരൻ

36) അക്ഷയ് കുമാർ

നാളിതുവരെ ഏവരും തന്നിട്ടുള്ള പിന്തുണ വിലമതിക്കാൻ പറ്റാത്തതാണ്. ഏവരുടെയും ആശീർവാദങ്ങളുംഅനുഗ്രഹങ്ങളും പിന്തുണയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ..

ടീം
എൽ കെ സി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more