1 GBP = 113.63
breaking news

വ്യാജ ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കുന്ന നാലം​ഗ സംഘം അറസ്റ്റിൽ; സംഭവം ഉത്തർ പ്രദേശിൽ

വ്യാജ ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കുന്ന നാലം​ഗ സംഘം അറസ്റ്റിൽ; സംഭവം ഉത്തർ പ്രദേശിൽ

വ്യാജ സർട്ടിഫിക്കറ്റ് കാട്ടി അനധികൃതമായി ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കുന്ന നാല് പേരെ എസ്ടിഎഫ് സംഘം പിടികൂടി. ഉത്തർ പ്രദേശിലെ പാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൊറാദാബാദിൽ നിന്നുള്ള ധർമ്മ സിംഗ്, ധ്യാൻ സിംഗ്, വീർ സിംഗ്, സംഭാലിൽ നിന്നുള്ള ഗുലാബ് സിംഗ് എന്ന ലാൽ സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നാല് മൊബൈൽ ഫോണുകൾ, ഒരു ക്യാഷ് ബുക്ക്, രണ്ട് വ്യാജ സർട്ടിഫിക്കറ്റുകൾ, ആയുർവേദ ഗുളികകൾ നിറച്ച 22 ചെറിയ കുപ്പികൾ, 2,640 രൂപ എന്നിവ പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. വ്യാജ ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കുന്ന കൂടുതൽ സംഘങ്ങളെ കണ്ടെത്താൻ ഒരു ടീം രൂപീകരിച്ചുവെന്ന് എസ്ടിഎഫ് അഡിഷണൽ എസ്പി വിശാൽ വിക്രം പറഞ്ഞു.

അനധികൃതമായി ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. “ഞങ്ങൾ ഒരു ട്രാപ്പിലൂടെയാണ് ഇവരെ പിടികൂടിയത്. കുറ്റവാളികൾ ഒരു സൈബർ കഫേ ഉടമയ്ക്ക് 750 രൂപ നൽകിയാണ് ലൈംഗിക ഉത്തേജക മരുന്നുകൾ വിൽക്കാനുള്ള വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയതെന്ന് മനസിലാക്കിയിട്ടുണ്ട്. ആളുകൾക്ക് വ്യാജ മരുന്നുകൾ വിറ്റതായി പിടിയിലായവർ സമ്മതിച്ചിട്ടുമുണ്ട്”. അന്വേഷണ ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more