1 GBP = 106.75
breaking news

ബ്രിട്ടനെ സ്തംഭിപ്പിച്ച് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണിമുടക്ക്

ബ്രിട്ടനെ സ്തംഭിപ്പിച്ച് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണിമുടക്ക്

ലണ്ടൻ: ബ്രിട്ടനെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ച് ഇന്നലെ നടന്ന സമരങ്ങൾ. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണിമുടക്ക് ദിനം സ്‌കൂളുകൾ, ട്രെയിനുകൾ, സർവ്വകലാശാലകൾ, അതിർത്തി പരിശോധനകൾ, സർക്കാർ വകുപ്പുകളുടെ സേവനം എന്നിവയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.

സ്കൂൾ-കോളജ് അധ്യാപകർ, ട്രെയിൻ, ബസ് ഡ്രൈവർമാർ, സർക്കാർ ജീവനക്കാർ എന്നിവരാണ് ശമ്പളവർധന ആവശ്യപ്പെട്ട് ബുധനാഴ്ച പണിമുടക്കിയത്. അധ്യാപക പണിമുടക്കുമൂലം ഇംഗ്ലണ്ടിലെയും വെയിൽസിലെയും 23000 ഓളം സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. 124 സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്ന ഒരു ലക്ഷം ജീവനക്കാരും പണിമുടക്കി. ബസ്-ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്കും ജനങ്ങൾക്ക് പ്രയാസമായി.

ഇംഗ്ലണ്ടിലെ പകുതിയിലധികം സ്‌കൂളുകളും ബുധനാഴ്ച അധ്യാപക സമരത്തിനിടെ ഹാജർ നിയന്ത്രിക്കുകയോ അടച്ചിടുകയോ ചെയ്തതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. സ്‌കൂൾ അടച്ചുപൂട്ടലുകളെക്കുറിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം 43.9% സ്‌കൂളുകൾ പൂർണമായും തുറന്നു. 42.8% തുറന്നെങ്കിലും ഹാജർ പരിമിതപ്പെടുത്തി
8.9% സ്‌കൂളുകൾ പൂർണ്ണമായും അടച്ചു.
യൂണിയനുകളുമായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ശമ്പളം, ജോലിഭാരം, റിക്രൂട്ട്‌മെന്റ്നിലനിർത്തൽ എന്നിവയും മറ്റും സംബന്ധിച്ച് ചർച്ചകൾ തുടരുകയാണെന്നും വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു.

പണപ്പെരുപ്പം മൂലം യു.കെയിൽ വിവിധ മേഖലകളിൽ ജീവിക്കുന്നവർ പ്രയാസത്തിലാണ്. ഊർജ നിരക്കിലെ വർധനയും നിത്യോപയോഗ സാധനങ്ങളുടെ വില വൻതോതിൽ ഉയർന്നതുമാണ് ശമ്പളവർധനക്കായി ജീവനക്കാർ ഉന്നയിക്കുന്ന കാരണം. കഴിഞ്ഞ ആഴ്ചകളിൽ നഴ്സുമാരും ആംബുലൻസ് ഡ്രൈവർമാരും പണിമുടക്കിയിരുന്നു. ഫെബ്രുവരി ആറിന് നഴ്സുമാരും ആംബുലൻസ് ഡ്രൈവർമാരും വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more