1 GBP = 107.33
breaking news

കാലാവസ്ഥ വ്യതിയാനം കോളറ കേസുകൾ വർധിപ്പിക്കാം: ലോകാരോഗ്യ സംഘടന

കാലാവസ്ഥ വ്യതിയാനം കോളറ കേസുകൾ വർധിപ്പിക്കാം: ലോകാരോഗ്യ സംഘടന

കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. മുപ്പതോളം രാജ്യങ്ങളിലാണ് കഴിഞ്ഞ വർഷം കോളറ കേസുകൾ റിപ്പോർട്ട് ചെയ്തത്. വിബ്രിയോ കോളറെ എന്ന ബാക്ടീരിയ വെള്ളത്തിലോ ഭക്ഷണത്തിലോ കലരുന്നത് വഴിയാണ് കോളറ പിടിപെടുന്നത്. ബാക്ടീരിയ ഉള്ളിൽ ചെന്നാൽ 12 മണിക്കൂർ മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷമാകും.

ലോകത്ത് പ്രകൃതി ദുരന്തങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വർധനയുണ്ടായിരുന്നു. ലോകത്ത് സംഭവിച്ച പ്രളയവും കാലാവസ്ഥാവ്യതിയാനവും കോളറ പോലുള്ള ജലജന്യ രോഗങ്ങൾ വർധിച്ചുവെന്നും റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനിലെ പ്രളയത്തെ തുടർന്ന് അഞ്ച് ലക്ഷത്തോളം കോളറ കേസുകളാണ് റിപ്പോർട് ചെയ്തത്.

സുനാമി, പെരുമഴ, ചുഴലിക്കാറ്റ് തുടങ്ങിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് പ്രതിഭാസങ്ങളും പ്രളയ സമയത്ത് വൻതോതിൽ ജലം മലിനമാക്കപ്പെടുന്നതുമാണ് കോളറ പോലുള്ള പകർച്ച വ്യാധികൾക്ക് കാരണമാകുന്നത്. 2023 ലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ലോകത്തെ വേട്ടയാടുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. അതുകൊണ്ട് തന്നെ ഇത് മുന്നിൽ കണ്ടുള്ള പ്രതിരോധ നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ള ഏജന്‍സികൾ നിർദേശിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more