1 GBP = 106.75
breaking news

പത്താൻ സിനിമയിലെ ദീപികയുടെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

പത്താൻ സിനിമയിലെ ദീപികയുടെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘പത്താൻ’. സിനിമയിലെ ‘ബേഷാരം രംഗ്’ എന്ന് തുടങ്ങുന്ന ആദ്യ ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഗ്ലാമർ രംഗങ്ങൾ നിറഞ്ഞ ഗാനത്തിലെ ദീപികയുടെ വസ്ത്രധാരണത്തെ രൂക്ഷമായി വിമർശിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തി.

ഗാനരംഗങ്ങൾ തിരുത്തിയില്ലെങ്കിൽ സിനിമയുടെ റിലീസ് സംസ്ഥാനത്ത് തടയുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും മലിനമായ മാനസികാവസ്ഥയിലാണ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും മിശ്ര ആരോപിച്ചു. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിലെ പദുകോണിന്റെ ‘കാവി’ വസ്ത്രത്തിനെതിരെയും ആഭ്യന്തരമന്ത്രി വിമർശനം ഉന്നയിച്ചു.

ദീപിക ജെഎൻയു കേസിലെ തുക്‌ഡെ തുക്‌ഡെ സംഘത്തെ പിന്തുണയ്ക്കുന്നുണ്ട്. 2016ൽ ജെഎൻയുവിൽ നടന്ന പ്രതിഷേധത്തിന് ശേഷം ബോളിവുഡ് നടി ജെഎൻയു സന്ദർശിച്ചതിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ‘ചിത്രത്തിലെ രംഗങ്ങളും ഗാനത്തിലെ അവരുടെ വസ്ത്രങ്ങളും ശരിയാക്കാൻ അഭ്യർഥിക്കുന്നു. അല്ലാത്തപക്ഷം അല്ലാത്തപക്ഷം ഈ ചിത്രം മധ്യപ്രദേശിൽ അനുവദിക്കണോ വേണ്ടയോ എന്നത് ഒരു ചോദ്യമായിരിക്കും…’- നരോത്തം മിശ്ര പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more