യുക്മ നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിഗൺ മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ…. ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ റണ്ണർ അപ്പ്….
Nov 02, 2022
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ നോർത്ത് വെസ്റ്റ് കലാമേളയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വിഗൺ മലയാളി അസോസിയേഷൻ ഏറ്റവും കൂടുതൽ പോയിൻറുകൾ കരസ്ഥമാക്കി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ നേടി. രാവിലെ 10 മണിക്ക് ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജിന്റെയും, ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വർഗ്ഗീസിന്റെയും, റീജിയണൽ പ്രസിഡന്റ് ശ്രീ ബിജു പീറ്റർ മറ്റ് റീജിയണൽ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഈശ്വര പ്രാർത്ഥനയോടെ മത്സരങ്ങൾ ആരംഭിക്കുകയുണ്ടായി.
കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നാഷണൽ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ നിർവഹിച്ചു. പ്രതികൂല കാലാവസ്ഥയിലും എത്തിച്ചേർന്ന കാണികളുടെ എല്ലാ പ്രതീക്ഷകൾക്കും മേലെ മികച്ച പ്രകടനങ്ങളാണ് മത്സരാർത്ഥികൾ കാഴ്ചവച്ചത്.
വിവിധ സ്റ്റേജുകളിൽ നടന്ന മത്സരങ്ങൾക്ക് യുക്മ സാംസ്കാരിക സമിതി അംഗം ശ്രീ തമ്പി ജോസ്, മുൻ റീജിയണൽ സെക്രട്ടറി സുരേഷ് നായർ, മുൻ ആർട്സ് കോർഡിനേറ്റർ രാജീവ്, സേവിയേഴ്സ് അക്കൗണ്ടൻസ് ഡയറക്ടർ മിജോസ് സേവിയർ, ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ കോർഡിനേറ്റർ സിന്നി ജേക്കബ്, ട്രഷറർ ബെന്നി ചാക്കോ, ക്രൂ മലയാളി അസോസിയേഷൻ പ്രസിഡൻറ് ബിജോയ് തോമസ്, വിഗൺ മലയാളി അസോസിയേഷൻ പ്രസിഡൻറ് സജി ഫിലിപ്പോസ് , സെക്രട്ടറി ജെറിൻ, ലൈജു മാനുവൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിയന്ത്രിക്കുകയുണ്ടായി. കലാമേള യുടെ സുഗമമായ നടത്തിപ്പിന് കുറ്റമറ്റ രീതിയിൽ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചത് നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (നോർമ) പ്രതിനിധികളായ സിജോ വർഗീസും രാജീവ് സി പി യും കലാമേള കോർഡിനേറ്റർ സനോജ് വർഗീസും ചേർന്നാണ്.
റീജണൽ പ്രസിഡൻറ് ബിജു പീറ്റർ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ റീജണൽ സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം ആശംസിച്ചു. സമാപന സമ്മേളനത്തിൽ വിശിഷ്ട അതിഥികളായി ദേശീയ വൈസ് പ്രസിഡൻറ് ഷീജോ വർഗീസ്, ദേശീയ ജോയിൻ സെക്രട്ടറി പീറ്റർ താണോലിൽ, ദേശീയ ജോയിൻ ട്രഷറർ എബ്രഹാം പൊന്നും പുരയിടം, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒയുമായ അലക്സ് വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് കലാമേള കോർഡിനേറ്റർ ശ്രീ സനോജ് വർഗീസ് വിജയികളെ പ്രഖ്യാപിക്കുകയും യുക്മ നാഷണൽ എക്സിക്യൂട്ടീവ് അഡ്വക്കേറ്റ് ജാക്സൺ തോമസ്, റീജിയണൽ ജോയിൻ ട്രഷറർ റ്റോസി സക്കറിയ, മുൻ റീജിയണൽ സെക്രട്ടറി തങ്കച്ചൻ എബ്രഹാം, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. റീജിയണൽ ട്രഷറർ ബിജു മൈക്കിൾ കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ പേരിൽ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. ഏഴ് മണിയോടെ കൂടി ദേശീയ ഗാനം ആലപിച്ച് റീജനൽ കലാമേളയുടെ കൊടിയിറങ്ങുകയുണ്ടായി.
നോർത്ത് റീജിയണൽ കലാമേളയിൽ വിഗൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ ആണ് റണ്ണറപ്പ് ആയിരിക്കുന്നത്. കലാതിലകം പട്ടം കരസ്ഥമാക്കിയത് വിഗൺ മലയാളി അസോസിയേഷനിൽ നിന്നുള്ള നക്ഷത്ര ജ്യോതിഷ്. കലാപ്രതിഭ ബഹുമതി ലിവർപൂൾ മലയാളി അസോസിയേഷനിൽ നിന്നുള്ള ഫെലിക്സ് മാത്യു കരസ്ഥമാക്കി. വ്യക്തിഗത വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരിക്കുന്നത് – കിഡ്സ് വിഭാഗത്തിൽ കാതറിൻ മേരി ജിൽസൺ (വിഗൺ മലയാളി അസോസിയേഷൻ), സബ്-ജൂനീയേഴ്സ് വിഭാഗത്തിൽ നക്ഷത്ര ജ്യോതിഷ് (വിഗൺ മലയാളി അസോസിയേഷൻ), ജൂനിയേഴ്സ് വിഭാഗത്തിൽ ഫെലിക്സ് മാത്യു (ലിവർപൂൾ മലയാളി അസോസിയേഷൻ), സീനിയേഴ്സ് വിഭാഗത്തിൽ അക്ഷയ റോസ് ജേക്കബ് (വിഗൺ മലയാളി അസോസിയേഷൻ).
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages