1 GBP = 107.24
breaking news

യുക്മ മിഡ്ലാൻഡസ്‌ റീജിയണൽ കലാമേളക്ക് ഇനി രണ്ടു ദിവസം കൂടി മാത്രം.

യുക്മ മിഡ്ലാൻഡസ്‌ റീജിയണൽ കലാമേളക്ക് ഇനി രണ്ടു ദിവസം കൂടി മാത്രം.

ജിജി മാത്യു

യുക്മ മിഡ്ലാൻഡസ്‌ റീജിയണൽ കലാമേളക്ക് ഇനി രണ്ടു ദിവസം കൂടി മാത്രം. പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായ മിഡ്ലാൻഡസ്‌ റീജനൽ കലാമേള 2022 ഒക്ടോബർ 29 ശനിയാഴ്ച വൂസ്റ്ററിൽ വച്ചു നടത്തപ്പെടും. ഒരു അംഗ അസോസിയേഷനിൽ നിന്നും ഇത്തവണ ഒരു ഇനത്തിൽ മൂന്ന് മത്സരാത്ഥികളെ പങ്കെടുപ്പിക്കുവാൻ കഴിയും. രജിസ്ട്രേ ഷെൻ ഫീസ്‌ മുൻ വർഷത്തെ നിരക്കിൽ തന്നെ തുടരുമെന്ന് ട്രഷറർ ജോബി പുതുകുളങ്ങര ,ലൂയിസ്‌ മേനാച്ചേരി എന്നിവർ അറിയിച്ചു. മത്സരാർത്ഥികളിൽ നിന്നും ഒരു ഇനത്തിന് അഞ്ചു പൌണ്ട് ഈടാക്കുമ്പോൾ കാണികളിൽ നിന്നും മൂന്നു പൌണ്ട് മാത്രമേ ഈ വർഷവും ഈടാക്കുകയുള്ളു.

വേദികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ട മാസ്റ്റർ പ്ളാൻ തയ്യാറായി കഴിഞ്ഞതായി കലാമേള കോ ഓർഡിനേറ്റർ ഷജിൽ തോമസ് അറിയിച്ചു. റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ കലാമേളയ്ക്ക് വേണ്ടിയുള്ള അവസാനഘട്ട പരിശീലനത്തിലാണ് .

യുക്മ ദേശിയ കലാമേള ഒഴിച്ചാൽ ഏറ്റവും കുടുതൽ ആളുകൾ പങ്കെടുക്കുന്ന കലാമേളയും മിഡ്ലണ്ട്സ് റിജിയണൽ കലാമേള തന്നെ . മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവർത്തകരുടെ ഒരു വലിയ സംഘം തന്നെ കലാ മേളക്ക് പിന്നിൽ അണി നിരക്കും.

യുക്മ മിഡ്ലാൻഡസ്‌ റീജിയണൽ കലാമേള വൻ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും സംഘടനാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റീജിയണൽ കമ്മിറ്റി അഭ്യർഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more