1 GBP = 107.78
breaking news

ഒരു കോടി രൂപ വിലയുള്ള വിദേശ കാറുമായി സ്‌കൂൾ ​ഗ്രൗണ്ടിൽ റൈസിങ്; മൂന്ന് പേർക്കെതിരെ കേസ്

ഒരു കോടി രൂപ വിലയുള്ള വിദേശ കാറുമായി സ്‌കൂൾ ​ഗ്രൗണ്ടിൽ റൈസിങ്; മൂന്ന് പേർക്കെതിരെ കേസ്

കാസർ​ഗോഡ് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അതിക്രമിച്ച് കയറി കാർ റൈസിങ് നടത്തിയ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പൊലീസ് കേസ്. വിദേശനിർമിത ആഡംബര സ്‌പോർട്‌സ് കാർ ഉപയോ​ഗിച്ചാണ് ഇവർ മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ​ഗ്രൗണ്ടിൽ കാർ റെയിസിങ് നടത്തിയത്. ഒരുകോടിയിലേറെ വിലയുള്ള ഷാർജ രജിസ്‌ട്രേഷൻ നമ്പറിലുള്ള കാർ മേൽപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ എം.ജെ.ടോമിയുടെ പരാതിയിലാണ് നടപടി.

ഇൻസ്‌പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ. ശശിധരൻ പിള്ള, സിവിൽ പോലീസുദ്യോഗസ്ഥരായ കെ.വി.ശ്രീജിത്ത്, പി.എം.പ്രദീഷ്‌കുമാർ എന്നിവർ ചേർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. ശബ്ദമലിനീകരണം ഉണ്ടാക്കുംവിധം ഹോണടിച്ച് പഠനാന്തരീക്ഷം തകർത്തതിനും സ്‌കൂൾവളപ്പിൽ അനധികൃതമായി വാഹനമോടിച്ച് കയറ്റിയതിനും അപകടകരമായി വാഹനമോടിച്ചതിനുമാണ് കേസ്.

വിദേശവാഹനം ഇന്ത്യയിൽ ഓടിക്കാൻ ആവശ്യമായ പെർമിറ്റ്, വാഹനത്തിന്റെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ തുടങ്ങിയവ പരിശോധിക്കുന്നതിന് കാസർ​ഗോഡ് മോട്ടോർ വാഹനവകുപ്പിന് പൊലീസ് അപേക്ഷ നൽകിയിരിക്കുകയാണ്. ഇതിന് ശേഷമായിരിക്കും നിയമ നടപടികൾ സ്വീകരിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more