1 GBP = 106.38
breaking news

എ ലെവൽ പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി വാറ്റ് ഫോർഡ് മലയാളികളുടെ അഭിമാനമായി ജോഷ്വാ ജോൺ

എ ലെവൽ പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി വാറ്റ് ഫോർഡ് മലയാളികളുടെ അഭിമാനമായി ജോഷ്വാ ജോൺ

വാറ്റ് ഫോർഡ് : എ ലെവൽ പരീക്ഷയിൽ മലയാളി വിദ്യാർത്ഥികളുടെ ജൈത്രയാത്ര തുടരുന്നു. മികച്ച ഗ്രേഡുകളുമായാണ് മലയാളി വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യൂണിവേഴ്‌സിറ്റി പ്രവേശനങ്ങൾ നേടിയെടുത്തിരിക്കുന്നത്. കോവിഡ് പാൻഡെമിക് കാരണം രണ്ട് വർഷത്തെ പരീക്ഷകൾ റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പൊതു പരീക്ഷകളുടെ അടിസ്ഥാനത്തിൽ എ-ലെവൽ ഗ്രേഡുകൾ നൽകുന്നത്.

എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി വാറ്റ് ഫോർഡ് മലയാളികളുടെ അഭിമാനമായി മാറി ജോഷ്വാ ജോൺ. ഫിസിക്സ്, മാത്സ്, ഫർതെർ മാത്സ് എന്നി വിഷയങ്ങൾക്കാണ് എ സ്റ്റാർ ലഭിച്ചത്.

എച്ച്സി വൺ റിവർ കോർട്ട് വാറ്റ് ഫോർഡിൽ മാനേജരായ സിബി ജോണിന്റെയും അവിടെ തന്നെ നേഴ്സ് ആയി ജോലി ചെയ്യുന്ന ജോസ്‌ലിന്റെയും പുത്രനാണ് ജോഷ്വാ. കംപ്യൂട്ടർ സയൻസിൽ സൗത്താംപ്ടൺ യൂണിവേഴ്സിറ്റിയിലാണ് ഉപരി പഠനത്തിന് പ്രവേശനം ലഭിച്ചിരിക്കുന്നത്. ബൾഗേറിയയിലെ വാർന്ന യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ മെഡിസിൻ വിദൃാത്ഥി മരിസാ ജോൺ സഹോദരിയാണ്. സഹോദരൻ ജെയിംസ് ജോൺ രണ്ടാം ക്ലാസിൽ പഠിക്കുന്നു. കെ സി എഫ് വാറ്റ് ഫോർഡിന്റെ സ്ഥാപക നേതാവും ട്രസ്റ്റിയുമായിരുന്ന സിബി ജോൺ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണയാണ് നൽകിവരുന്നത്.

ജോഷ്വാ ജോണിന്റെ വിജയത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ഈസ്റ്റ് ആംഗ്ലിയ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സണ്ണിമോൻ മത്തായി, സെക്രട്ടറി ജോബിൻ ജോർജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more