1 GBP = 106.38
breaking news

ഓർമ്മകളിലെ മാണി സാറിന്റെ ഓഡിയോ റിലീസിംഗ് പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി എം പി നിർവഹിച്ചു

ഓർമ്മകളിലെ മാണി സാറിന്റെ ഓഡിയോ റിലീസിംഗ് പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി എം പി നിർവഹിച്ചു

ജിജോ അരയത്ത്

യുകെയിലെ സ്കെന്ത്രോപിൽ താമസിക്കുന്ന ഭരണങ്ങാനം, ഉള്ളനാട്‌, കുന്നക്കാട് ബിനോയ് ജോസഫ് എന്ന യുവ സൗണ്ട് എഞ്ചിനിയർ രചിച്ച ഓർമ്മകളിലെ മാണി സാർ എന്ന കവിതയുടെ ഓഡിയോ പ്രകാശനം ആദരീണയനായ പാർട്ടി ചെയര്മാൻ ശ്രീ ജോസ് കെ മാണി എംപി മാണി സാറിന്റെ സ്മരണകളുണർത്തുന്ന പാലാ കരിങ്ങോഴിക്കൽ വീട്ടിൽ വച്ച് നിർവഹിച്ചു . ബിനോയ് കുടുംബംഗാളോടൊപ്പം എത്തിയാണ് പാർട്ടി ചെയർമാനെ സന്ദർശിച്ചു ഓഡിയോ പ്രകാശനം നടത്തിയത്. കഴിഞ്ഞ മാസം പാർട്ടി ചെയര്മാൻ ശ്രീ ജോസ് കെ മാണി എംപി ഈ കവിതയുടെ ആദ്യപകർപ്പ് പ്രവാസി കേരളാ കോൺഗ്രസ് ( എം ) യുകെ സെക്രട്ടറിയും , കേരളാ വിദ്യാർത്ഥി കോൺഗ്രസ് ( എം ) മുൻ സംസ്ഥാന വൈസ് പ്രെസിഡന്റുമായ ജിജോ അരയത്തിൽ നിന്ന് ഏറ്റു വാങ്ങിയിരുന്നു. പ്രശസ്ത സംഗീത സംവിധായകനായ പ്രസാദ് എൻഎയാണ് കവിതയ്ക്ക് സംഗീതം പകർന്നത്. പാടിയിരിക്കുന്നത് എം.കെ ഹരിദാസാണ്.  വി ജെ പ്രതീഷാണ് കവിതയ്ക്ക് ഓർക്കസ്ട്ര ഒരുക്കിയത്.

എന്നും കേരളാ കോൺഗ്രസിനോടും കെ എം മാണിയോടും ചേർന്ന് പ്രവർത്തിച്ചു വന്ന പാലാ ഉളളനാട് കുന്നക്കാട്ട് കുടുംബത്തിൽ നിന്നുള്ള, യുകെയിലെ മാധ്യമ സാമൂഹിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന എഞ്ചിനീയറായ ബിനോയി ജോസഫ്  കേരള സ്റ്റുഡൻറ്സ് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്നു. യുകെയിൽ പ്രവാസി കേരള കോൺഗ്രസ് എമ്മിൻ്റെ നാഷണൽ കമ്മിറ്റി മെമ്പറാണ് ബിനോയി.  കേരള രാഷ്ട്രീയ ചരിത്രത്തിൽ സൂര്യതേജസായി കടന്നു പോയ മാണി സാർ  പുതിയ ആശയങ്ങളും കാഴ്ചപ്പാടും ജനങ്ങൾക്കായി നൽകിയ കർമ്മധീരനും ഊർജ്ജസ്വലനുമായ നേതാവായിരുന്നുവെന്ന്  ബിനോയി ജോസഫ് പറഞ്ഞു. കവിതയുടെ യുട്യൂബ് ലിങ്ക് ഇവിടെ ചേർക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more