1 GBP = 106.85
breaking news

എന്റെ പ്രിയ സഹോദരന് നന്ദി”; യുഎഇ പ്രസിഡന്റിനെ പ്രശംസിച്ച് മോദി…

എന്റെ പ്രിയ സഹോദരന് നന്ദി”; യുഎഇ പ്രസിഡന്റിനെ പ്രശംസിച്ച് മോദി…

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ ഹ്രസ്വസന്ദർശനത്തിനിടെ ഇന്ത്യക്കാരെ പ്രശംസിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇ സ്ഥാപിച്ച കാലം മുതൽ അതിന്റെ വികസനത്തിനും നിർമ്മാണത്തിനും പുരോഗതിക്കും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവന വളരെ വലുതാണെന്നും പ്രസിഡന്റ് പറഞ്ഞു. ഒപ്പം തന്നെ ഇന്ത്യക്കാരോടുള്ള പ്രധാനമന്ത്രിയുടെ സ്നേഹവും അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലകളിലും ഇന്ത്യയിമായുള്ള ബന്ധം ദൃഢപ്പെടുത്തും. അതിനായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും അവിടുത്തെ ജനങ്ങൾ തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം ദൃഢപ്പെടുത്തുന്നതിനും യുഎഇയിൽ താമസിക്കുന്ന എല്ലാ കമ്മ്യൂണിറ്റികളുടെ ഗണ്യമായ സംഭാവനയെയും അദ്ദേഹം പ്രശംസിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്.

അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയ്ക്ക് നന്ദി പറഞ്ഞ് മോദിയും ട്വീറ്റ് ചെയ്തു. ‘പ്രിയ സഹോദരൻ’ എന്നാണ് മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വിശേഷിപ്പിച്ചത്. ‘അബുദാബി വിമാനത്താവളത്തിലെത്തി എന്നെ സ്വീകരിച്ച പ്രിയ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രവൃത്തി ഏറ്റവും ഹൃദ്യമായിരുന്നു. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി’ –മോദി ട്വിറ്ററിൽ കുറിച്ചു.

കൂടാതെ കഴിഞ്ഞ മാസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഒപ്പം തന്നെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ അഭിനന്ദിക്കുകയും രാജ്യത്തെ നയിക്കാനും കൂടുതൽ പുരോഗതിയും വികസനവും കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more