1 GBP = 126.91
breaking news

മത്സരത്തിനിടെ റിങ്ങിൽ കുഴഞ്ഞുവീണ ദക്ഷിണാഫ്രിക്കൻ ബോക്സർ മരിച്ചു

മത്സരത്തിനിടെ റിങ്ങിൽ കുഴഞ്ഞുവീണ ദക്ഷിണാഫ്രിക്കൻ ബോക്സർ മരിച്ചു

റിങ്ങിൽ കുഴഞ്ഞുവീണ ദക്ഷിണാഫ്രിക്കൻ ബോക്സർ സിമിസോ ബുതെലെസി ചികിത്സയിലിരിക്കെ മരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഡബ്ല്യുബിഎഫ് ഓൾ ആഫ്രിക്ക ബോക്സിങ് മത്സരത്തിനിടെയാണ് അദ്ദേഹം റിങ്ങിൽ കുഴഞ്ഞുവീണത്. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച കിഴക്കൻ നഗരമായ ഡർബനിൽ വെച്ചാണ് സംഭവംമുണ്ടായത്. ബുതെലെസി അലക്ഷ്യമായി റിങ്ങിൽ ഇടിക്കുന്നത് കണ്ട റഫറി അപ്പോൾത്തന്നെ മത്സരം നിർത്തിവെക്കുകയായിരുന്നു. അധികം വൈകാതെ കുഴഞ്ഞുവീണ 24കാരനെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more