1 GBP = 107.78
breaking news

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ 43 ലക്ഷത്തിന് ലേലം ചെയ്തു; സ്വന്തമാക്കിയത് വിഘ്നേഷ് വിജയകുമാര്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ 43 ലക്ഷത്തിന് ലേലം ചെയ്തു; സ്വന്തമാക്കിയത് വിഘ്നേഷ് വിജയകുമാര്‍

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ((Mahindra Thar) ദേവസ്വം ഭരണസമിതി പുനർലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് കാർ സ്വന്തമാക്കിയത്. ദുബായിൽ ബിസിനസുകാരനായ വിഘ്നേഷിനു വേണ്ടി മാനേജർ അനൂപാണ് ലേലം വിളിക്കാനെത്തിയത്. 15 പേർ ലേലത്തില്‍ പങ്കെടുത്തു. 15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്. മഹീന്ദ്ര കമ്പനി വഴിപാടായി ക്ഷേത്രത്തിന് സമര്‍പ്പിച്ച വാഹനമാണ് ദേവസ്വം ലേലം ചെയ്തത്.

മഹീന്ദ്ര കമ്പനി 2021 ഡിസംബർ 4ന് ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ, ഡിസംബർ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു.  ബഹ്റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലിയാണ് ആദ്യം വാഹനം ലേലത്തില്‍ പിടിച്ചത്. ഇദ്ദേഹത്തിന് വേണ്ടി സുഭാഷ് പണിക്കര്‍ എന്നയാള്‍ മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുക്കാനെത്തിയത്  15.10  ലക്ഷമായിരുന്നു ലേലത്തുക.

എന്നാൽ, വേണ്ടത്ര പ്രചാരം നൽകാതെ കാർ ലേലം ചെയ്തതും ലേലത്തിൽ ഒരാൾ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നൽകിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം ഏപ്രിൽ 9ന് ദേവസ്വം കമ്മിഷണർ ഡോ. ബിജു പ്രഭാകർ ഗുരുവായൂരിൽ സിറ്റിങ് നടത്തി പരാതികൾ കേട്ടു. അന്ന് 8 പേർ പരാതികൾ അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ദേവസ്വം ഭാഗം വിശദീകരിച്ചു. ഇതിന് ശേഷമാണ് ഥാർ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണർ ഉത്തരവിട്ടത്.

ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു.2021 ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് ഈ വാഹനം. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു മഹീന്ദ്ര കമ്പനി സമര്‍പ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more