1 GBP = 125.73
breaking news

കശ്മീരിൽ ഹിന്ദുക്കളുടെ സംരക്ഷിക്കണം, ശിവസേന എംപി അമിത് ഷായ്ക്ക് കത്തയച്ചു

കശ്മീരിൽ ഹിന്ദുക്കളുടെ സംരക്ഷിക്കണം, ശിവസേന എംപി അമിത് ഷായ്ക്ക് കത്തയച്ചു

കശ്മീരിൽ ഹിന്ദുക്കളെയും കുടിയേറ്റക്കാരെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി. സമീപകാല കൊലപാതകങ്ങൾ ഹിന്ദുക്കളിലും കശ്മീരി പണ്ഡിറ്റുകൾക്കും ഇടയിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു. താഴ്‌വരയിൽ താമസിക്കുന്ന ഹിന്ദു സമൂഹത്തെ സംരക്ഷിക്കമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.

കശ്മീരിലെ പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്രം ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ചതുർവേദി ആരോപിച്ചു. “കാശ്മീരി പണ്ഡിറ്റുകൾക്കും കുടിയേറ്റക്കാർക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ, കശ്മീരി കുടിയേറ്റക്കാരുടെ വികസനത്തിനും പുനരധിവാസത്തിനുമായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച വിവിധ പദ്ധതികളിൽ ചോദ്യങ്ങൾ ഉയർത്തുന്നു” – ശിവസേന എംപി കുറ്റപ്പെടുത്തി.

അതേസമയം കേന്ദ്രഭരണപ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ അമിത് ഷാ ജമ്മു കശ്മീരിൽ ഉന്നതതല സുരക്ഷാ അവലോകന യോഗം നടത്തിയിരുന്നു. വ്യാഴാഴ്ച ജെ-കെയിലെ കുൽഗാമിൽ ഒരു ബാങ്ക് മാനേജർ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയുടെ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ദിവസങ്ങൾക്ക് മുമ്പ് സാംബയിൽ ഹിന്ദു വനിതാ അധ്യാപികയെ തീവ്രവാദികൾ വെടിവച്ചു കൊന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more