1 GBP = 113.99

പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ ഓര്‍മയില്‍ സിനിമാലോകം

പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ ഓര്‍മയില്‍ സിനിമാലോകം

പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ ഓര്‍മദിനമാണിന്ന്. സത്യജിത്ത് റേക്ക് ശേഷം പശ്ചിമബംഗാള്‍ ഇന്ത്യക്ക് സമ്മാനിച്ച പ്രതിഭാധനനായ സംവിധായകനാണ് ഋതുപര്‍ണഘോഷ്.

പെണ്മയെ ആഘോഷിക്കുന്ന ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സ്രഷ്ടാവായിരുന്നു റിതുപര്‍ണഘോഷ്. സ്ത്രീ സ്വത്വത്തെയും സ്ത്രീനേരിടുന്ന പ്രശ്‌നങ്ങളേയും റിതുപര്‍ണഘോഷ് തന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചു. ആദ്യ ചിത്രമായ’ഹിരേര്‍ ആംഗ്തി’ 1992 ല്‍ പുറത്തിറങ്ങി. 1994 ല്‍ സംവിധാനം ചെയ്ത ചിത്രമായ’ഉനിശെ ഏപ്രില്‍ കലാരംഗത്ത് ഉയരങ്ങള്‍ കീഴക്കുമ്പോഴും വ്യക്തിജീവിതത്തില്‍ സ്ത്രീനേരിടുന്ന പ്രതിസന്ധികളും ധര്‍മസങ്കടവും പ്രമേയമാകുന്നു.

ഛോക്കര്‍ ബാലിയിലിലെ ബിനോദിനി റിതുപര്‍ണഘോഷിന്റെ ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നാണ്. സന്‍ജയ് നാഗിന്റെ മെമ്മറീസ് ഇന്‍ മാര്‍ച്ച് എന്ന സിനിമയിലെ അര്‍ണോബ് എന്ന കഥാപാത്രത്തെ വളരെ കൈയ്യടക്കത്തോടെയാണ് ഋതുപര്‍ണഘോഷ് അഭിനയിച്ചു ഫലിപ്പിച്ചത്.

അബോഹോമന്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ മൊത്തം 12 ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ചിത്രാംഗദയ്ക്ക് പുതിയ ദൃശ്യഭാഷ്യം ചമച്ച ചിത്രാംഗദ ദേശീയ ചലച്ചിത്രതലത്തില്‍ ശ്രദ്ധേയമായി.

റെയിന്‍കോട്ട്, അന്തര്‍മഹാള്‍, ഡോസര്‍, ചിത്രാംഗദ തുടങ്ങി നിരവധി രചനകള്‍. ഐശ്വര്യ റായി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച റെയിന്‍കോട്ട് റിതുദാദയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. ബ്യോംകേഷ് ബക്ഷിയെ കുറിച്ചുള്ള സത്യാന്വേഷി ആണ് അവസാനചിത്രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more