1 GBP = 106.85
breaking news

പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് പുറപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദി ‘ക്വാഡി’ന്റെ നേതൃതലയോഗത്തിൽ പങ്കെടുക്കാനായി ജപ്പാനിലേക്ക് പുറപ്പെട്ടു. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം പുറപ്പെട്ടത്. ‘ക്വാഡി’ന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്യോയിൽ ആരംഭിക്കും. ഇന്ത്യ, യു.എസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡിൽ ഉൾപ്പെടുന്നത്.

നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ ടോക്യോയിലെത്തും. 40 മണിക്കൂറോളം അദ്ദേഹം ജപ്പാനിൽ ചെലവിടും. 23 പരിപാടികളിൽ മോദി പങ്കെടുക്കും. 36 ജാപ്പനീസ് കമ്പനികളുടെ മേധാവികളെയും കാണും. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തിന്റെ യോഗത്തിലും മോദി പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി വ്യാപാരം, നിക്ഷേപം, ശുദ്ധമായ ഊർജ്ജം, വടക്കുകിഴക്കൻ മേഖലയിലെ സഹകരണം എന്നിവ ചർച്ചചെയ്യും.

യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. ഇന്തോ – പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ആഗോളപ്രശ്‌നങ്ങളെക്കുറിച്ചും ‘ക്വാഡി’ന്റെ നേതൃതല യോഗത്തിൽ ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more