1 GBP = 106.34

 സെക്രട്ടേറിയറ്റ് വളപ്പില്‍ പോസ്റ്ററും തോരണങ്ങളും പാടില്ല; 500 രൂപ വീതം പിഴ ഈടാക്കുമെന്ന് സർക്കാർ

 സെക്രട്ടേറിയറ്റ് വളപ്പില്‍ പോസ്റ്ററും തോരണങ്ങളും പാടില്ല; 500 രൂപ വീതം പിഴ ഈടാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പില്‍ പോസ്റ്ററുകള്‍,  തോരണങ്ങള്‍, നോട്ടീസുകള്‍, പരസ്യങ്ങള്‍ എന്നിവ കര്‍ശനമായി വിലക്കികൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.  ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നോ അവരെ നിയോഗിക്കുന്നവരില്‍ നിന്നോ പോസ്റ്റര്‍ ഒന്നിന് 500 രൂപ വീതം പിഴ ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാന മന്ദിരത്തിന് പുറമെ അനക്സ് കെട്ടിടങ്ങളിലും വിലക്ക് ബാധകമാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രണ്ടു തവണ സമാനമായ ഉത്തരവ് ഉണ്ടായിരുന്നു എങ്കിലും പിഴ ഈടാക്കാനുളള നീക്കം ഇതാദ്യമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുമാണ് പോസ്റ്ററുകൾ വിലക്കിയത്.

സര്‍വീസ് സംഘടനകളുടെ പരസ്യപ്രചാരണങ്ങള്‍ക്ക്  തടയിടുന്നതാണ് ഉത്തരവ്. സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ചുവരുകള്‍,ലിഫ്റ്റുകള്‍,വാതിലുകള്‍,ഫര്‍ണീച്ചര്‍ തുടങ്ങിയ ഇടങ്ങളില്‍ ഔദ്യോഗികമോ അല്ലാത്തതോ ആയ പോസ്റ്ററുകളും സ്റ്റിക്കറുകളും നോട്ടീസുകളും പതിപ്പിക്കുന്നത് ഇനി മുതല്‍ ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കും.
ചുമരുകൾ, പരിസരം,​ ഓഫീസ് ഉപകരണങ്ങൾ എന്നിവ വൃത്തികേടാക്കുകയോ നശിപ്പിക്കുകയോ ചെയ്താലും കർശന നടപടി ഉണ്ടാകും. പല സെക്‌ഷനുകളിലും കൂട്ടിയിട്ടിരിക്കുന്ന തീർപ്പ് ഫയലുകൾ, പേപ്പറുകൾ, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ തുടങ്ങിയവ എത്രയും വേഗം നീക്കണമെന്നും ഹൗസ് കീപ്പിങ് വിഭാഗം പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more