1 GBP = 106.75
breaking news

പാർലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗിൽ രാജ്ഞി പങ്കെടുക്കില്ല; പകരം സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വെയിൽസ് രാജകുമാരൻ

പാർലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗിൽ രാജ്ഞി പങ്കെടുക്കില്ല; പകരം സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വെയിൽസ് രാജകുമാരൻ

ലണ്ടൻ: നാളെ നടക്കുന്ന പാർലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗിൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ എലിസബത്ത് രാജ്ഞി ഉണ്ടാകില്ലെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. 59 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് രാജ്ഞി പാർലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗിൽ പങ്കെടുക്കാതിരുന്നത്.

രാജ്ഞിക്ക് മൊബിലിറ്റി പ്രശ്നങ്ങൾ തുടരുന്നതിനാൽ ഡോക്ടർമാരുമായി ആലോചിച്ചാണ് അവസാന നിമിഷത്തിൽ രാജ്ഞി സ്റ്റേറ്റ് ഓപ്പണിംഗിൽ പങ്കെടുക്കുന്നത് ഒഴിവാക്കിയതെന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. അതേസമയം രാജ്ഞിയുടെ അസാന്നിധ്യത്തിൽ എഴുതി തയ്യാറാക്കിയ രാജ്ഞിയുടെ പ്രസംഗം ചാൾസ് രാജകുമാരൻ സഭയിൽ വായിക്കും.

ചാൾസ് രാജകുമാരൻ പത്നി കാമില്ല, വില്യം രാജകുമാരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. പാർലമെന്റിന്റെ ഒരു പുതിയ സമ്മേളനം ആരംഭിക്കുന്നതിനുള്ള രാജകീയ ചടങ്ങ് കൗൺസിലർമാർക്ക് ചുമതലപ്പെടുത്തി സ്റ്റേറ്റ് ഓപ്പണിംഗ് കവർ ചെയ്യുന്നതിനായി രാജ്ഞി അധികാരപ്പെടുത്തിയ ഒരു പുതിയ ലെറ്റർ പേറ്റന്റ് ഇഷ്യൂ ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more