1 GBP = 126.98
breaking news

സര്‍ജറിക്ക് ശേഷം വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന; ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു

സര്‍ജറിക്ക് ശേഷം വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന; ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു

ശസ്ത്രക്രിയ നടത്തിയ ശേഷം ഒപി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. കടമപ്പുഴ ആശുപത്രിയിലെ  സർജറി വിഭാഗം മേധാവി മണ്ണാർക്കയം കോക്കാട്ട് ഡോ. ജോപ്പൻ കെ.ജോൺ (73) ആണ് ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. 39 വർഷമായി ആശുപത്രിയില്‍ സേവനം ചെയ്യുന്ന അദ്ദേഹം മലയോര മേഖലയുടെ പ്രിയങ്കരനായ ഡോക്ടര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ ഡോക്ടർ 8.30 മുതൽ 12.30 വരെ ഓപ്പറേഷൻ ത‌ിയറ്ററിലായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള ഒപി ഡ്യൂട്ടിക്കു മുൻപായി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more