ലണ്ടൻ: ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ റിഷി സുനക്കിനും പോലീസ് പിഴ ചുമത്തും. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസണും ഫിക്സഡ് പെനാൽറ്റി നോട്ടീസ് നൽകും.
കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിലെ അനധികൃത പാർട്ടികളെക്കുറിച്ചുള്ള അന്വേഷണത്തെത്തുടർന്ന് മൂവർക്കും മെട്രോപൊളിറ്റൻ പോലീസിൽ നിന്ന് പിഴയുടെ അറിയിപ്പ് ലഭിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അതേസമയം പിഴകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് ജോൺസണിന്റെയും സുനക്കിന്റെയും വക്താക്കൾ പറഞ്ഞു. എന്നിരുന്നാലും, 2020 ജൂണിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ മൂവരും ഒരേ സമ്മേളനത്തിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.
ജോൺസണും സുനക്കും രാജിവെക്കണമെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റാർമറും സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കോ ചാൻസലറിനോ തുടരാൻ കഴിയില്ലെന്ന് കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ കൂട്ടായ്മ പറഞ്ഞു. ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാൻ കഴിയാതെ സർക്കാരിലെ മുതിർന്ന അംഗങ്ങൾ പാർട്ടികളിൽ പങ്കെടുത്തത് അവിശ്വസനീയമാംവിധം വേദനാജനകമാണെന്ന് ഗ്രൂപ്പിന്റെ വക്താവ് ലോബി അക്കിന്നോള പറഞ്ഞു. വൈറ്റ്ഹാളിലെയും ഡൗണിംഗ് സ്ട്രീറ്റിലെയും 12 ഒത്തുചേരലുകളിൽ കൊവിഡ് നിയമലംഘനം ആരോപിച്ച് മെറ്റ് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ 50ലധികം പിഴ ചുമത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിക്കും ചാൻസലർക്കുമുള്ള പിഴ ചൂണ്ടിക്കാട്ടി കൺസർവേറ്റീവുകൾ ഭരിക്കാൻ തീർത്തും അയോഗ്യരാണെന്ന് കാണിച്ചുവെന്ന് ലേബർ നേതാവ് സർ കീർ സ്റ്റമർ ആരോപിച്ചു. ബോറിസ് ജോൺസണും ഋഷി സുനക്കും നിയമം ലംഘിച്ച് ബ്രിട്ടീഷ് പൊതുജനങ്ങളോട് ആവർത്തിച്ച് കള്ളം പറഞ്ഞു. ഇരുവരും രാജിവെക്കണമെന്നും, തങ്ങളെ തൊട്ടുകൂടാത്തവരായി കരുതുന്ന ഒരു കൺസർവേറ്റീവ് പാർട്ടിയുടെയും പ്രധാനമന്ത്രിയുടെയും അശ്രദ്ധമായ സംസ്കാരത്തിന്റെ അപകീർത്തികരമായ കുറ്റമാണ് പിഴ എന്നും ഗ്രീൻ പാർട്ടി നേതാവ് അഡ്രിയാനും ചൂണ്ടിക്കാട്ടി. ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവി പ്രധാനമന്ത്രിയിൽ അവിശ്വാസ വോട്ടെടുപ്പ് നടത്താൻ പാർലമെന്റിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു.
click on malayalam character to switch languages