1 GBP = 106.79
breaking news

“ഈ ഭയാനകമായ പാൻഡെമിക്… ഇത് ഒരാളെ വല്ലാതെ ക്ഷീണിപ്പിക്കുന്നു’; വൈറസുമായുള്ള പോരാട്ടത്തിന് ശേഷം എൻഎച്ച്എസ് ജീവനക്കാരും രോഗികളുമായുള്ള വിഡിയോ കോളിൽ രാജ്ഞി

“ഈ ഭയാനകമായ പാൻഡെമിക്… ഇത് ഒരാളെ വല്ലാതെ ക്ഷീണിപ്പിക്കുന്നു’; വൈറസുമായുള്ള പോരാട്ടത്തിന് ശേഷം എൻഎച്ച്എസ് ജീവനക്കാരും രോഗികളുമായുള്ള വിഡിയോ കോളിൽ രാജ്ഞി

ലണ്ടൻ: “ഈ ഭയാനകമായ പാൻഡെമിക്… ഇത് ഒരാളെ വല്ലാതെ ക്ഷീണിപ്പിക്കുന്നു’ മാരകമായ വൈറസുമായുള്ള പോരാട്ടത്തിൽ വിജയിച്ച് ആഴ്ചകൾക്ക് ശേഷം എൻഎച്ച്എസ് ജീവനക്കാരും രോഗികളുമായുള്ള പ്രത്യേക വീഡിയോ കോൾ സംവാദത്തിൽ രാജ്ഞി. കോവിഡുമായുള്ള യുദ്ധത്തിന് ശേഷം ‘തളർച്ച’ അനുഭവപ്പെടുന്നതായും രാജ്ഞി സമ്മതിക്കുന്നു.

ഫെബ്രുവരിയിലാണ് എലിസബത്ത് 95 കാരിയായ രാജ്ഞിക്ക് കോവിഡ് ബാധിച്ചത്. വൈറസ് ബാധയെത്തുടർന്ന് രാജ്ഞി പൊതുപരിപാടികളിൽ നിന്ന് ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച റോയൽ ലണ്ടൻ ഹോസ്പിറ്റലിലെ ക്വീൻ എലിസബത്ത് യൂണിറ്റിന്റെ വെർച്വൽ ഒഫീഷ്യൽ ഓപ്പണിംഗിൽ എൻഎച്ച്എസ് ജീവനക്കാരുമായും രോഗികളുമായാണ് വിഡിയോ കോളിൽ സംവാദം നടത്തവേയാണ് തന്റെ രോഗാനുഭവങ്ങൾ രാജ്ഞി വിവരിച്ചത്.

റോയൽ ലണ്ടൻ ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 800 പേരിൽ ഒരാളായ അസെഫ് ഹുസൈൻ തന്റെ അനുഭവങ്ങൾ രാജ്ഞിയുമായി പങ്കുവച്ചു. 2020 ഡിസംബറിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പോയ കുടുംബത്തിലെ മൂന്നാമത്തെ അംഗമായിരുന്നു ഹുസൈൻ. ഹുസൈൻ വെന്റിലേറ്ററിലായിരിക്കെ അദ്ദേഹത്തിന്റെ സഹോദരനും തുടർന്ന് പിതാവും കോവിഡ് ബാധയെത്തുടർന്ന് മരണമടഞ്ഞിരുന്നു.

കോവിഡ് സമയത്ത് അക്ഷീണം പ്രയത്നിച്ച എൻഎച്ച്എസ് ജീവനക്കാർക്ക് രാജ്ഞി നന്ദിയറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more