1 GBP = 106.79
breaking news

സംസ്ഥാനകമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം 50% ആക്കുമോ?’ പാര്‍ട്ടിയെ തകര്‍ക്കാനാണോയെന്ന കോടിയേരിയുടെ മറുപടി വിവാദമാകുന്നു

സംസ്ഥാനകമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം 50% ആക്കുമോ?’ പാര്‍ട്ടിയെ തകര്‍ക്കാനാണോയെന്ന കോടിയേരിയുടെ മറുപടി വിവാദമാകുന്നു

സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം 50 ശതമാനമാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടി വിവാദമാകുന്നു. സംസ്ഥാന സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചായിരുന്നു കോടിയേരിയുടെ വിവാദ പരാമര്‍ശം.

സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. സ്വാഭാവികമായും എല്ലാ കമ്മിറ്റികളിലും വർധനയുണ്ടാകുമെന്നു പറഞ്ഞ കോടിയേരിയോട് പ്രാതിനിധ്യം 50% ആക്കുമോയെന്ന് വീണ്ടും ചോദ്യം വന്നു.  ‘നിങ്ങൾ ഈ കമ്മിറ്റിയെ തകർക്കാൻ വേണ്ടി നടക്കുന്നതാണോ പ്രയോഗികമായ നിർദേശം വയ്ക്കാൻ വേണ്ടി നടക്കുന്നതാണോ’ എന്ന് കോടിയേരി നല്‍കിയ മറുപടിയാണ് വിവാദമായത്. പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമ്മേളനത്തിന് പുറത്ത് ആരംഭിച്ചു കഴിഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയ കോടിയേരി ആ നിർദേശം പ്രായോഗികമല്ലെന്നു  വിശദീകരിക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളനത്തിന്‍റെ ദൃശ്യങ്ങള്‍ വന്നതോടെ, പാർട്ടിയിൽ 50% വനിതകൾ വന്നാൽ പാർട്ടി തകരുമെന്നാണു കോടിയേരി പറഞ്ഞതെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് അനുസരിച്ച് കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന്  പറഞ്ഞതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ അടുത്ത മറുപടി.

പാര്‍ട്ടിയിലെ ചില പുരുഷ നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം ശരിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഇന്നലെ സമ്മേളന വേദിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോടിയേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം ചര്‍ച്ചയാകുന്നത്. എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പരാതി നല്‍കിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നല്‍കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more