1 GBP = 126.91
breaking news

യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതി കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍

യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതി കൊച്ചിയില്‍ തൂങ്ങി മരിച്ച നിലയില്‍

യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുന്‍പായിരുന്നു നേഹ എറണാകുളത്ത് താമസമാക്കിയത്. യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

യുവതിയുടെ മരണത്തില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more