1 GBP = 110.75
breaking news

റഷ്യക്കെതിരേ സൈനീക നീക്കത്തിന് അമേരിക്ക; യുക്രൈനെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് സെനറ്റ്

റഷ്യക്കെതിരേ സൈനീക നീക്കത്തിന് അമേരിക്ക; യുക്രൈനെ ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് സെനറ്റ്

യുക്രൈനെ ആക്രമിക്കാന്‍ റഷ്യക്ക് അവസരം നല്‍കരുതെന്ന തീരുമാനം ഔദ്യോഗികമാക്കി അമേരിക്ക. യുക്രൈന് സൈനികമായ സഹായം നല്‍കണമെന്ന ജോബൈഡന്റെ നിലപാടിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചു. സൈന്യത്തെ പിന്‍വലിച്ചെന്നു റഷ്യ രണ്ടു തവണ നടത്തിയ പ്രസ്താവനകളും കളവാണെന്നാണ് പെന്റഗണ്‍ വൃത്തങ്ങള്‍ സെനറ്റിന് മുന്നില്‍ തെളിവ് നിരത്തിയത്.
‘അമേരിക്കയുടെ സമീപനം കൃത്യമാണ്. യുക്രൈനായി അടിയന്തിര സൈനിക സഹായം നല്‍കാന്‍ അമേരിക്ക ബാദ്ധ്യസ്ഥരാണ്. സുഹൃദ് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് ജനാധിപത്യ രാജ്യമെന്ന നിലയില്‍ അമേരിക്ക ശ്രമിക്കുന്നത്. യുക്രൈന് സൈനികവും അല്ലാത്തതുമായ എല്ലാ സൗകര്യങ്ങളും നല്‍കുക എന്ന നയവുമായി മുന്നോട്ട് പോകുമെന്നും സെനറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
രണ്ടു ലക്ഷത്തിനടുത്ത് സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ച റഷ്യ പിന്‍വലിച്ചെന്ന് പറയുന്നത് ഏതോ മേഖലയില്‍ പരിശീലനം നടത്തിക്കൊണ്ടിരുന്ന അയ്യായിരത്തിന് താഴെയുള്ള സൈനികരെ മാത്രമാണ്. ഇതിനിടെ മറ്റേതോ ഭാഗത്ത് എണ്ണായിരത്തിനടുത്ത് സൈനികരെ കൂടുതലായി എത്തിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ അറിയിച്ചെങ്കിലും അതു വിശ്വാസത്തിലെടുക്കാന്‍ ജോ ബൈഡന്‍ നേരത്തേയും തയാറായിരുന്നില്ല. യുക്രൈയ്‌നുമേലുള്ള റഷ്യന്‍ കടന്നുകയറ്റത്തിനുള്ള സാധ്യത വളരെ അധികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അതു സംഭവിക്കാമെന്നും ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. പുടിനെ വിളിച്ചു സംസാരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്‌നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള ഭീഷണി വളരെ അധികമാണ്. കാരണം റഷ്യ അവരുടെ സൈനികരെ നീക്കിയിട്ടില്ല.
കൂടുതല്‍ സൈനികര്‍ വരുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള സൂചനകളെല്ലാം അവര്‍ യുക്രൈയ്‌നെ ആക്രമിക്കാന്‍ തയാറായെന്നതിലേക്കാണ് എത്തുന്നത്. അടുത്ത ദിവസങ്ങളില്‍തന്നെ അതു സംഭവിക്കുമെന്നാണ് തോന്നുന്നത് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more