1 GBP = 106.56
breaking news

മഹാത്മാഗാന്ധിക്ക് പോലും കോൺഗ്രസിനെ വേണ്ട’; പ്രധാനമന്ത്രി

മഹാത്മാഗാന്ധിക്ക് പോലും കോൺഗ്രസിനെ വേണ്ട’; പ്രധാനമന്ത്രി

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ചിന്തകളെ ‘അർബൻ നക്‌സലുകൾ’ ഹൈജാക്ക് ചെയ്‌തിരിക്കുകയാണെന്ന് മോദി പറഞ്ഞു. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥയും ജാതി രാഷ്ട്രീയവും ഉണ്ടാകില്ലായിരുന്നു. സിഖുകാരുടെ കൂട്ടക്കൊലയും കശ്മീരി പണ്ഡിറ്റുകൾക്ക് അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

‘ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്ന ചിന്തയുടെ ഫലമാണത്. കോൺഗ്രസ് വേണ്ടായിരുന്നെന്ന് മഹാത്മാഗാന്ധി പോലും ആഗ്രഹിച്ചിരുന്നു. കോൺഗ്രസ് ഉണ്ടെങ്കിൽ എന്തൊക്കെ സംഭവിക്കുമെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. അതുകൊണ്ടാണ് കോൺഗ്രസിനെ പിരിച്ചുവിടാൻ ഗാന്ധി ആവശ്യപ്പെട്ടത്. രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

മഹാത്മാഗാന്ധിയുടെ ആഗ്രഹപ്രകാരം കോൺഗ്രസ് ഇല്ലാതായിരുന്നെങ്കിൽ, ജനാധിപത്യം ഒരു രാജവംശത്തിൽ നിന്ന് മുക്തമാകുമായിരുന്നു. ഇന്ത്യ വിദേശ കാഴ്ചപ്പാടിലേക്ക് പോകുന്നതിനുപകരം ദേശീയ പ്രമേയങ്ങളുടെ പാതയിൽ നടക്കുമായിരുന്നു. തോൽവിയും വിജയവും സംഭവിക്കുമെന്നും എന്നാൽ നിരാശ ജനങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും കോൺഗ്രസ് ഒരിക്കലും ഒരു രാജവംശത്തിനപ്പുറം ചിന്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more