1 GBP = 108.89
breaking news

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന്

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ പുരസ്കാരം ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന്

2021 ലെ ഐസിസി ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ അവാർഡ് ന്യൂസിലൻഡ് ബാറ്റ്‌സ്മാൻ ഡാരിൽ മിച്ചലിന്. ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒരു അനായാസ സിംഗിൾ എടുക്കാതിരുന്നതിനാണ് അവാർഡ്. ഇംഗ്ലണ്ട് ബൗളർ ആദിൽ റഷീദിന്റെ വഴിക്ക് തടസ്സം ഉണ്ടാകുമെന്ന് തോന്നിയതിനാൽ ഡാരിൽ സിംഗിളിനായി ഓടിയിരുന്നില്ല. ആദിൽ റഷീദ് എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തിൽ ആയിരുന്നു സംഭവം.

കഴിഞ്ഞ വർഷം നവംബർ 10 ന് അബുദാബിയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ഡാനിയൽ വെട്ടോറി, ബ്രണ്ടൻ മക്കല്ലം, കെയ്ൻ വില്യംസൺ എന്നിവർക്ക് പിന്നാലെ ഈ പുരസ്കാരം നേടുന്ന നാലാമത്തെ ന്യൂസിലൻഡ് താരമാണ് മിച്ചൽ. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ലഭിച്ചത് അഭിമാനകരമാണെന്ന് മിച്ചൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more