1 GBP = 109.50
breaking news

കാൺപൂർ ബസ് അപകടം: മരണം 6 ആയി

കാൺപൂർ ബസ് അപകടം: മരണം 6 ആയി

കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി. ടാറ്റ് മിൽ ക്രോസ്റോഡിന് സമീപമാണ് സംഭവം. അപകടത്തിൽ ആറ് പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. ബസ് ലോറിയിൽ ഇടിച്ച് നിന്നു. അപകടത്തിൽ മൂന്ന് കാറുകളും നിരവധി ബൈക്കുകളും തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവർ ഒളിവിലാണ്. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് ഈസ്റ്റ് കാൺപൂർ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. “കാൺപൂർ ബസ് അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ”- രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. “ദൗർഭാഗ്യകരമായ വാർത്ത… മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. അപകടത്തിൽ പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു”- പ്രിയങ്ക ട്വീറ്റ് ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more