1 GBP = 106.16

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് രുദ്രപ്രയാഗിലെ ബാബാ രുദ്രനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് പ്രചാരണ പരിപാടികളിലും പങ്കെടുക്കും. രുദ്രപ്രയാഗില്‍ വീടുകള്‍ തോറുമുള്ള പ്രചാരണത്തിലും അമിത് ഷാ പങ്കെടുക്കും. ആറ് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി വെര്‍ച്വല്‍ കൂടിക്കാഴ്ചയും നടത്തും. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാക്കാനാണ് അമിത്ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ സീറ്റ് നഷ്ടമായതോടെ ബിജെപി വിട്ട രുദ്രാപൂരിലെ സിറ്റിംഗ് എംഎല്‍എ രാജ്കുമാര്‍ തുക്രാലി സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. തെഹ്രി മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ബിജെപി വിട്ടെത്തിയ ധന്‍ സിങ് നേഗി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. ഇതോടെ മുഴുവന്‍ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതേസമയം,ബിജെപി വിട്ടെത്തിയ ഹരക് സിങ് റാവത്തിന് സീറ്റ് നിഷേധിച്ചു.

തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്ന ഒന്‍പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി ബിജെപി ഇന്നലെ പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി സി ഖണ്ഡൂരിയുടെ മകള്‍ റിതു ഭൂഷന്‍ ഖണ്ഡൂരിയുടെ പേരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ഇവര്‍ കോട്ദ്വാര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. ശൈല റാണി റാവത്താണ് കേദാര്‍നാഥ് നിന്നും മത്സരിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more