1 GBP = 106.16

സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ബിജെപി ഉന്നതതലയോഗം തിങ്കളാഴ്ച

സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ബിജെപി ഉന്നതതലയോഗം തിങ്കളാഴ്ച

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ചയാണ് യുപി, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ലഖ്നൗവില്‍ യോഗം ചേരും. 4 മണിക്കാണ് യോഗം നടക്കുകയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ചയാണ് യുപി, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഫെബ്രുവരി 10 നും മാര്‍ച്ച് 7 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. വൈകുന്നേരം

24 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവര്‍ക്ക് പുറമോ സുനില്‍ ബന്‍സാല്‍, ജനറല്‍ സെക്രട്ടറി (സംഘടന); എംപിമാരായ സഞ്ജീവ് ബല്യാന്‍, രമാപതി റാം ത്രിപാഠി, രാജ്വീര്‍ സിംഗ്, വിനോദ് സോങ്കര്‍, മന്ത്രി ബ്രജേഷ് പഥക്, ദേശീയ വിപി ബാബു റാണി മൗര്യ, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, സംസ്ഥാന ഇന്‍ചാര്‍ജ് രാധാ മോഹന്‍ സിങ്, സഹ-ഇന്‍ചാര്‍ജ് വൈ സത്യകുമാര്‍, സുനില്‍ ഓസ, സഞ്ജീവ് ചൗരസ്യ എന്നിവരും ഉള്‍പ്പെടുന്നു.

ആദ്യഘട്ട നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആയതിനാല്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ച നടക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണം ഏത് തരത്തില്‍ നടത്തണം എന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും എന്നാണ് വിവരം.

യോഗത്തില്‍ തെരഞ്ഞെടുപ്പ് ചുമതലകളും വീതിച്ച് നല്‍കും ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 എന്നിങ്ങനെയാണ് ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more