1 GBP = 110.31

ചരിത്ര നേട്ടത്തിൽ നാസയുടെ ‘പാർക്കർ’; ഇത് സൂര്യനെ സ്പർശിക്കുന്ന ആദ്യ മനുഷ്യനിർമിത പേടകം

ചരിത്ര നേട്ടത്തിൽ നാസയുടെ ‘പാർക്കർ’; ഇത് സൂര്യനെ സ്പർശിക്കുന്ന ആദ്യ മനുഷ്യനിർമിത പേടകം

ചരിത്രം കുറിച്ച് നാസയുടെ പാർക്കർ സോളാർ. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മനുഷ്യനിർമിത പേടകം സൂര്യനെ സ്പർശിക്കുന്നത്. സൂര്യന്റെ രഹസ്യങ്ങളെ കുറിച്ചറിയുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് പാർക്കർ ആദ്യമായി വിക്ഷേപിച്ചത്. സൂര്യനില്‍ നിന്ന് ഏകദേശം 1.5 കോടി മൈല്‍ അകലെയെത്തിയിരിക്കുകയാണ് നാസയുടെ പാര്‍ക്കര്‍ ബഹിരാകാശപേടകം അഥവാ പിഎസ്പി. സൂര്യന്റെ ഇത്രയടുത്ത് എത്തുന്ന മനുഷ്യ നിര്‍മ്മിതമായ ആദ്യത്തെ പേടകമാണ് പാര്‍ക്കര്‍. സൂര്യന്റെ തീവ്രമായ ചൂടിനെ നേരിട്ട്, ഏകദേശം 40 ലക്ഷം മൈല്‍ അടുത്തുവരെ എത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ അന്തിമ ലക്ഷ്യം.

ഈ പഠനത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നാസയുടെ ചാന്ദ്രദൗത്യത്തിന് വളരെയധികം പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 200,000 കിലോമീറ്റര്‍ വേഗതയിലാണ് പാര്‍ക്കര്‍ സഞ്ചരിക്കുന്നത്. മറ്റൊരു ബഹിരാകാശ വാഹനവും ഇത്ര വേഗത്തില്‍ സഞ്ചരിക്കുകയോ സൂര്യന് ഇത്രയടുത്ത് എത്തുകയോ ചെയ്തിട്ടില്ല. ഇതിനിടെ ഒൻപത് തവണയാണ് പേടകം സൂര്യനെ വലയം വെച്ചത്.

സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്‌കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. 2025 ലാണ് പേടകം ദൗത്യം അവസാനിപ്പിക്കുക. അതിനുമുമ്പ് പതിനഞ്ച് തവണ കൂടി പാർക്കർ സൂര്യനെ വലംവെക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more