1 GBP = 126.90
breaking news

അഭ്യൂഹങ്ങൾക്ക് വിട; ഫേസ്‌ബുക്ക് പേര് മാറില്ല; കമ്പനിയുടെ പേരിൽ മാറ്റം

അഭ്യൂഹങ്ങൾക്ക് വിട; ഫേസ്‌ബുക്ക് പേര് മാറില്ല; കമ്പനിയുടെ പേരിൽ മാറ്റം

കാലിഫോർണിയ: അഭ്യൂഹങ്ങൾക്ക്​ വിട. ഫേസ്​ബുക്കി​െൻറ പേരു​ മാറ്റില്ല. പകരം, ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​​, ഇൻസ്​റ്റഗ്രാം, ഒകുലസ്​ എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനിയുടെ പേരിൽ മാറ്റം വരും. ‘മെറ്റ’ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്​ബുക്ക്​​ മേധാവി മാർക്​ സുക്കർബർഗാണ്​ ഇത്​ ഒൗദ്യോഗികമായി അറിയിച്ചത്​.

ഫേസ്​ബുക്ക്​​ ഇൻകോർപറേറ്റ്​ എന്നാണ്​ ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്​. ഇനി മുതൽ ‘മെറ്റ ഇൻകോർപറേറ്റ്​’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന്​ സുക്കർബർഗ്​ വ്യക്തമാക്കി.

അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്​ബുക്കും വാട്​സ്​ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായിരുന്നു. ഇതേതുടർന്ന്​ നടന്ന ചർച്ചകളിൽ ഫേസ്​ബുക്കി​െൻറ പേരു​ മാറ്റാൻ പോകുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ, പേരുമാറ്റം ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമി​ലല്ല, കമ്പനിയിലാണെന്ന്​ വ്യക്തമാക്കിയിരിക്കുകയാണ്​ സുക്കർബർഗ്​. ആപ്പുകളിലും ബ്രാൻഡുകളിലും മാറ്റമില്ലെന്നും പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കുകയാണ്​ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more