1 GBP = 106.56
breaking news

പന്ത്രണ്ടാമത് മുട്ടുചിറ സംഗമം നാളെ മുതൽ മൂന്ന് ദിവസം വെയിൽസിലെ കെഫൻലി പാർക്കിൽ; ഒരുക്കങ്ങൾ പൂർത്തിയായി….

പന്ത്രണ്ടാമത് മുട്ടുചിറ സംഗമം നാളെ മുതൽ മൂന്ന് ദിവസം വെയിൽസിലെ കെഫൻലി പാർക്കിൽ; ഒരുക്കങ്ങൾ പൂർത്തിയായി….

ജിജോ അരയത്ത്

ല​ണ്ട​ൻ: പന്ത്രണ്ടാമത് മുട്ടുചിറ സംഗമം നാളെ മുതൽ മൂന്ന് ദിവസം വെയിൽസിലെ കെഫൻലി പാർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ആ​ഘോ​ഷ​പ്പെ​രു​മ കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും യു​കെ​യി​ലെ​ങ്ങും പ്ര​ശ​സ്ത​മാ​യ മു​ട്ടു​ചി​റ നി​വാ​സി​ക​ളു​ടെ പ​ന്ത്ര​ണ്ടാ​മ​ത് സം​ഗ​മം ഒ​ക്ടോ​ബ​ർ 15 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 17 ഞാ​യ​റാ​ഴ്ച വ​രെ വെ​യി​ൽ​സി​ലെ കെ​ഫ​ണ്‍​ലീ പാ​ർ​ക്കി​ൽ വ​ച്ചു വൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ന​ട​ത്തു​പ്പെ​ടു​ന്നത് .

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ പാ​ദ​സ്പ​ർ​ശ​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​മാ​യ ച​രി​ത്ര​മു​റ​ങ്ങു​ന്ന ഉ​ണ്ണി​നീ​ലി സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ വ​രെ അ​റി​യ​പ്പെ​ട്ട ക​ട​ന്തേ​രി എ​ന്ന​റി​യ​പ്പെ​ട്ട ക​ടു​ത്തു​രു​ത്തി​യു​ടെ ഭാ​ഗ​മാ​യ മു​ട്ടു​ചി​റ​യി​ൽ നി​ന്ന് യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ നൂ​റി​ല​ധി​കം വ​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യാ​കും ഈ ​വ​ർ​ഷ​ത്തെ മു​ട്ടു​ചി​റ സം​ഗ​മം.

കേ​ര​ള​ത്തി​ന്‍റെ നി​ല​വി​ലെ ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ യു​കെ​യി​ലെ മു​ട്ടു​ചി​റ നി​വാ​സി​ക​ളു​ടെ സം​ഗ​മ​ത്തി​ന് മു​ട്ടു​ചി​റ സ്വ​ദേ​ശി​യും അവയവ ദാന ശുശ്രൂഷയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ,പാ​ലാ രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നു​മാ​യ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, കോ​ട്ട​യം മു​ൻ എം​പിയും , കേരളാ കോൺഗ്രസ് ( എം ) ചെയർമാനുമായ ശ്രീ ജോ​സ് കെ. ​മാ​ണി, ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫ്, ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​റു​മാ​യ പി.​വി. സു​നി​ൽ, മു​ട്ടു​ചി​റ ഫൊ​റോ​ന പ​ള്ളി​യി​ലെ വൈ​ദി​ക ശ്രേ​ഷ്ഠ​ർ തു​ട​ങ്ങി നി​ര​വ​ധി മ​ത, സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക·ാ​ർ ആ​ശം​സ​ക​ളു​മാ​യി എ​ത്താ​റു​ണ്ട്.

കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ , കടുത്തുരുത്തി എം ൽ എ ശ്രീ മോൻസ് ജോസഫ് , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പിവി സുനിൽ ,കടുത്തുരുത്തി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജയ്നമ്മ ഷാജു ,മുൻ ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീ തോമസ് സി മാഞ്ഞൂരാൻ , പഞ്ചായത്തു മെമ്പർമാരായ ജിൻസി എലിസബത്ത് , ഷീജ സജി കൂടാതെ മുട്ടുചിറ ഫൊറാന പള്ളിയിലെ ബഹുമാനപ്പെട്ട വികാരിയച്ചൻ , മുട്ടുച്ചിറ ഇടവകാംഗങ്ങളായ ബഹുമാനപ്പെട്ട റവ . ഫാ .ബിറ്റാച്ചു മാത്യു പുത്തൻപുരക്കൽ , റവ ഫാ .ബിനോജ് മാത്യു പുത്തൻപുരക്കൽ , അൽഫോൻസാ സ്നേഹതീരം ഭാരവാഹികൾ തുടങ്ങീ നിരവധി ആളുകൾ ഇതിനോടകം തന്നെ ഈ സംഗമത്തിന് ആശംസകളുമായി എത്തി ഏവരെയും ആഹ്ലാദഭരിതരാക്കി കഴിഞ്ഞു

വെറുതെ മുട്ടുചിറ നിവാസികളായ ആളുകളുടെ ഒരു സംഗമം എന്നതിനെക്കാളുമുപരി മുട്ടുചിറയും പരിസരപ്രദേശങ്ങളുമായിട്ടുള്ള പല ജനകീയ പ്രശ്നങ്ങളിടപ്പെടുവാനും കൂടാതെ നിരവധി ചാരിറ്റി, കാരുണ്യ പദ്ധതികളുടെ ഭാഗമാകുവാനും പ്രസ്തുത സംഗമത്തിന് സാധിച്ചിട്ടുണ്ടെന്നുള്ള വസ്തുത ഈ സംഗമത്തിന്‍റെ മാറ്റു കൂട്ടുന്നു. കൂടാതെ നാട്ടിൽ നിന്ന് യുകെയിലെത്തുന്ന എല്ലാ മാതാപിതാക്കളെയും ആദരിക്കുന്നതിനുള്ള വേദിയാകും പലപ്പോഴും സംഗമവേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ഈ സംഗമത്തിന്‍റെ മാത്രം പ്രത്യേകതയാണ്.

സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ, വാലാച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ റവ. ഫാ .വർഗീസ് നടയ്ക്കലിന്‍റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടു കൂടിയാണ് എല്ലാ വർഷവും പ്രധാന സംഗമപരിപാടികൾ ആരംഭിക്കുന്നത്. റവ. ഫാ. വർഗീസ് നടയ്ക്കൽ രക്ഷാധികാരിയായി ജോണി കണിവേലിയുടെ നേതൃത്വത്തിൽ വിൻസെന്‍റ് പോൾ പാണകുഴി, റോയ് പറന്പിൽ എന്നിവർ മുഖ്യ കണ്‍വീനർമാരായാണ് ഈ വർഷത്തെ സംഗമപരിപാടികൾ നടത്തപ്പെടുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും അണിയിച്ചൊരുക്കി ഈ സംഗമം ഒരു നവ്യനുഭവമാക്കി മാറ്റുവാനുള്ള പരിശ്രമത്തിലാണ് വിൻസെന്‍റ് പോൾ പാണകുഴിയും റോയ് പറന്പിലും.

ഇനി ഏതെങ്കിലും സാഹചര്യത്തിൽ സംഗമത്തിന് മുഴുവൻ സമയവും പങ്കെടുക്കുവാൻ സാധിക്കാതെവരുന്നവർക്ക് പ്രധാന സംഗമദിവസമായ ഒക്ടോബർ 16 ശനിയാഴ്ച സംഗമത്തിന് എത്തിച്ചർന്നു ഗൃഹാതുരുത്വമുണർത്തുന്ന പഴയകാല സ്മരണകൾ അയവിറക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:-

ജോ​ണി ക​ണി​വേ​ലി​ൽ 07885612487

വി​ൻ​സെ​ന്‍റ് പോ​ൾ 07885612487

റോ​യ് പ​റ​ന്പി​ൽ 07572523333

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more