കേരളത്തിന്റെ നിലവിലെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അടക്കം നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് മുട്ടുചിറ സ്വദേശിയും അവയവ ദാന ശുശ്രൂഷയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ,പാലാ രൂപതയുടെ സഹായമെത്രാനുമായ മാർ ജേക്കബ് മുരിക്കൻ, കോട്ടയം മുൻ എംപിയും , കേരളാ കോൺഗ്രസ് ( എം ) ചെയർമാനുമായ ശ്രീ ജോസ് കെ. മാണി, കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെന്പറുമായ പി.വി. സുനിൽ, മുട്ടുചിറ ഫൊറോന പള്ളിയിലെ വൈദിക ശ്രേഷ്ഠർ തുടങ്ങി നിരവധി മത, സാമൂഹിക, രാഷ്ട്രീയ നേതാക്ക·ാർ ആശംസകളുമായി എത്താറുണ്ട്.
കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ , കടുത്തുരുത്തി എം ൽ എ ശ്രീ മോൻസ് ജോസഫ് , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ പിവി സുനിൽ ,കടുത്തുരുത്തി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജയ്നമ്മ ഷാജു ,മുൻ ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീ തോമസ് സി മാഞ്ഞൂരാൻ , പഞ്ചായത്തു മെമ്പർമാരായ ജിൻസി എലിസബത്ത് , ഷീജ സജി കൂടാതെ മുട്ടുചിറ ഫൊറാന പള്ളിയിലെ ബഹുമാനപ്പെട്ട വികാരിയച്ചൻ , മുട്ടുച്ചിറ ഇടവകാംഗങ്ങളായ ബഹുമാനപ്പെട്ട റവ . ഫാ .ബിറ്റാച്ചു മാത്യു പുത്തൻപുരക്കൽ , റവ ഫാ .ബിനോജ് മാത്യു പുത്തൻപുരക്കൽ , അൽഫോൻസാ സ്നേഹതീരം ഭാരവാഹികൾ തുടങ്ങീ നിരവധി ആളുകൾ ഇതിനോടകം തന്നെ ഈ സംഗമത്തിന് ആശംസകളുമായി എത്തി ഏവരെയും ആഹ്ലാദഭരിതരാക്കി കഴിഞ്ഞു
വെറുതെ മുട്ടുചിറ നിവാസികളായ ആളുകളുടെ ഒരു സംഗമം എന്നതിനെക്കാളുമുപരി മുട്ടുചിറയും പരിസരപ്രദേശങ്ങളുമായിട്ടുള്ള പല ജനകീയ പ്രശ്നങ്ങളിടപ്പെടുവാനും കൂടാതെ നിരവധി ചാരിറ്റി, കാരുണ്യ പദ്ധതികളുടെ ഭാഗമാകുവാനും പ്രസ്തുത സംഗമത്തിന് സാധിച്ചിട്ടുണ്ടെന്നുള്ള വസ്തുത ഈ സംഗമത്തിന്‍റെ മാറ്റു കൂട്ടുന്നു. കൂടാതെ നാട്ടിൽ നിന്ന് യുകെയിലെത്തുന്ന എല്ലാ മാതാപിതാക്കളെയും ആദരിക്കുന്നതിനുള്ള വേദിയാകും പലപ്പോഴും സംഗമവേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ഈ സംഗമത്തിന്‍റെ മാത്രം പ്രത്യേകതയാണ്.
സ്വിറ്റ്സർലൻഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ, വാലാച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ റവ. ഫാ .വർഗീസ് നടയ്ക്കലിന്‍റെ മുഖ്യകാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടു കൂടിയാണ് എല്ലാ വർഷവും പ്രധാന സംഗമപരിപാടികൾ ആരംഭിക്കുന്നത്. റവ. ഫാ. വർഗീസ് നടയ്ക്കൽ രക്ഷാധികാരിയായി ജോണി കണിവേലിയുടെ നേതൃത്വത്തിൽ വിൻസെന്‍റ് പോൾ പാണകുഴി, റോയ് പറന്പിൽ എന്നിവർ മുഖ്യ കണ്‍വീനർമാരായാണ് ഈ വർഷത്തെ സംഗമപരിപാടികൾ നടത്തപ്പെടുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും അണിയിച്ചൊരുക്കി ഈ സംഗമം ഒരു നവ്യനുഭവമാക്കി മാറ്റുവാനുള്ള പരിശ്രമത്തിലാണ് വിൻസെന്‍റ് പോൾ പാണകുഴിയും റോയ് പറന്പിലും.
ഇനി ഏതെങ്കിലും സാഹചര്യത്തിൽ സംഗമത്തിന് മുഴുവൻ സമയവും പങ്കെടുക്കുവാൻ സാധിക്കാതെവരുന്നവർക്ക് പ്രധാന സംഗമദിവസമായ ഒക്ടോബർ 16 ശനിയാഴ്ച സംഗമത്തിന് എത്തിച്ചർന്നു ഗൃഹാതുരുത്വമുണർത്തുന്ന പഴയകാല സ്മരണകൾ അയവിറക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ്.
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages