1 GBP = 106.85
breaking news

പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചന നൽകി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചന നൽകി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിലും പ്രതീക്ഷിക്കുന്നതിലും നേരത്തെ പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന സൂചന നൽകി. ബാങ്കിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗം മൈക്കൽ സോണ്ടേഴ്സ്, ഈ വർഷം തന്നെ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് സൂചിപ്പിച്ചു.

ഊർജ്ജ പ്രതിസന്ധി, തൊഴിൽ ദൗർലഭ്യം, വിതരണ ശൃംഖലയിലെ കുഴപ്പങ്ങൾ എന്നിവയ്ക്കിടയിൽ, കുടുംബങ്ങൾ ജീവിതച്ചെലവിൽ വലിയൊരു കുതിച്ചുചാട്ടം നേരിടുകയാണ്. സാധനങ്ങളുടെ വില ഉയർത്തുകയും ഊർജ്ജ ബില്ലുകൾ റോക്കറ്റ് പോലെ കുതിക്കുകയും ചെയ്യുന്നതിനിടയിൽ പലിശ നിരക്കും ഉയർത്തുന്നത് കുടുംബങ്ങൾക്ക് ഇരുട്ടടിയാകും.

നിരക്ക് വർദ്ധനവ് വേരിയബിൾ മോർട്ട്ഗേജുകളുള്ള ദശലക്ഷക്കണക്കിന് വീടുകളുടെ ചെലവ് വർദ്ധിപ്പിക്കും, കൂടാതെ പകർച്ചവ്യാധി സമയത്ത് ലോണുകളെടുത്ത് വ്യവസായം നടത്തിയിരുന്ന ചെറുകിട ബിസിനസുകളിൽ വലിയ തോതിൽ ഞെരുക്കം സൃഷ്ടിക്കും. ഒമ്പത് അംഗങ്ങളുള്ള എംപിസി സമിതി നവംബർ, ഡിസംബർ മാസങ്ങളിൽ വീണ്ടും ചേരാനിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more