1 GBP = 105.76
breaking news

24 മണിക്കൂർ കാലയളവിൽ യുകെയിൽ 39,851 പുതിയ കോവിഡ് കേസുകളും 143 മരണങ്ങളും; ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന അണുബാധ

24 മണിക്കൂർ കാലയളവിൽ യുകെയിൽ 39,851 പുതിയ കോവിഡ് കേസുകളും 143 മരണങ്ങളും; ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന അണുബാധ

ലണ്ടൻ: 24 മണിക്കൂർ കാലയളവിൽ യുകെയിൽ 39,851 പുതിയ കോവിഡ് കേസുകളും 143 കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ ഡാറ്റ കാണിക്കുന്നു. സെപ്റ്റംബർ 6 ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന അണുബാധയാണ് ഇത്. സെപ്റ്റംബർ ആറിന് 41,192 കേസുകൾ രേഖപ്പെടുത്തിരുന്നു.

ചൊവ്വാഴ്ച്ച 33,869 കോവിഡ് -19 അണുബാധകളും 166 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു, കഴിഞ്ഞയാഴ്ച ഈ സമയം 36,722 കേസുകളും 150 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ചൊവ്വാഴ്ച 41,347 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിരുന്നു, ഇതോടെ യുകെയിൽ മൊത്തം 49,035,877 പേർക്ക് ഇപ്പോൾ കൊറോണ വൈറസ് വാക്സിൻ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്. 28,572 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം 45,049,953 പേർക്കാണ് ഇതുവരെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, കൊറോണ വൈറസുമായി 6,836 പേർ ആശുപത്രിയിൽ ഉണ്ട്, ഏഴ് ദിവസം മുമ്പ് 7,027 പേരെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കൂടാതെ, 800 കോവിഡ് രോഗികൾ വെന്റിലേറ്ററുകളിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more