1 GBP = 105.75
breaking news

എ ലെവൽ ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കി വിദ്യാഭ്യാസ വകുപ്പ്

എ ലെവൽ ജിസിഎസ്ഇ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കി വിദ്യാഭ്യാസ വകുപ്പ്

ലണ്ടൻ: അടുത്ത വർഷം ഇംഗ്ലണ്ടിൽ ജിസിഎസ്ഇ എ ലെവൽ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് തയ്യാറാകാൻ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. കോവിഡ് സമയത്ത് പഠനം തടസ്സപ്പെട്ടതിന് ശേഷം വിദ്യാർത്ഥികളെ അവരുടെ കഴിവിലേക്ക് എത്താൻ സഹായിക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) അറിയിച്ചു.

ആറായിരത്തിലധികം പ്രിതികരണം അറിയിച്ച കൺസൾട്ടേഷനെത്തുടർന്നാണ് വിദ്യാഭ്യസ വകുപ്പിന്റെ തീരുമാനം. ജിസിഎസ്ഇയിൽ ഇംഗ്ലീഷ് സാഹിത്യം, ചരിത്രം, പുരാതന ചരിത്രം എന്നിവയിൽ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുമെന്നും ജിസിഎസ്ഇ ഭൂമിശാസ്ത്രത്തിൽ ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ജിസിഎസ്ഇ, എ എസ്, എ- ലെവൽ എന്നിവയിൽ ഭൂരിഭാഗം വിഷയങ്ങളിലും, പരീക്ഷകളുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ച് വസന്തകാലത്ത് മുൻകൂർ വിവരങ്ങൾ നൽകും.ഗണിതം, ഭൗതികശാസ്ത്രം, സംയുക്ത ശാസ്ത്ര പരീക്ഷകൾ എന്നിവയിൽ ഫോർമുല ഷീറ്റുകൾ ഉൾപ്പെടെയുള്ള പിന്തുണാ സാമഗ്രികൾ വിദ്യാർത്ഥികൾക്ക് നൽകും.

കൺസൾട്ടേഷനോട് പ്രതികരിച്ചവരിൽ, 90% ത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിനെ അനുകൂലിക്കുകയും 80% വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനെ അംഗീകരിക്കുകയും ചെയ്തു. പരീക്ഷാ ഹാളിലേക്ക് വിദ്യാർത്ഥികളെ തയ്യാറാക്കാൻ അധ്യാപകരെ സഹായിക്കുന്നതിന് വസന്തകാലത്തിന് മുൻപ് തന്നെ വിവരങ്ങൾ നൽകണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു.

പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ 2022 ൽ വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഡിഎഫ്ഇ പറഞ്ഞു, 2021 നും 2019 നും ഇടയിലുള്ള മിഡ്‌വേ പോയിന്റ് പ്രതിഫലിപ്പിക്കുന്നതിനായി പരീക്ഷാ ബോർഡുകൾ ഗ്രേഡ് അതിരുകൾ നിശ്ചയിക്കും. 2023 ഓടെ ഫലങ്ങൾ സാധാരണ ഗ്രേഡ് പ്രൊഫൈലിലേക്ക് മടങ്ങിയെത്തുമെന്നും, ഡിഎഫ്ഇ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more