1 GBP = 106.80
breaking news

തിരുവതാംകൂര്‍ സ്‌റ്റൈല്‍ പോര്‍ക്ക് മസാല അച്ചായന്റെ അടുക്കളയിൽ

തിരുവതാംകൂര്‍ സ്‌റ്റൈല്‍ പോര്‍ക്ക് മസാല അച്ചായന്റെ അടുക്കളയിൽ

സണ്ണിമോൻ മത്തായി

ചേരുവകള്‍:
പോര്‍ക്ക് ഇറച്ചി- ഒരുകിലോ നെയ്യ് കുറച്ചു ചെറിയ കഷണം ആക്കിയത്
സബോള – 3എണ്ണം കനം കുറച്ചു അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി – രണ്ടുടേബിള്‍ സ്പൂണ്‍ വീതം ചെറുതാക്കി അരിഞ്ഞത്
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
മുളക് പൊടി – 3ടീസ്പൂണ്‍
ജീരകം – 1ടീസ്പൂണ്‍
മല്ലി പൊടി – 3ടേബിള്‍ സ്പൂണ്‍
കറുവാപട്ട – 2ടീസ്പൂണ്‍
കുരുമുളക് – 3ടീസ്പൂണ്‍
ഗരം മസാല – 2ടീസ്പൂണ്‍
വിനാഗിരി – 3ടേബിള്‍ സ്പൂണ്‍
ഓയില്‍ – 3ടേബിള്‍ സ്പൂണ്‍
കറിവേപ്പില – 2തണ്ട്
മല്ലിയില -ഗാര്‍ണിഷിന്
ഉപ്പ് -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം:
ഇഞ്ചി, വെളുത്തുള്ളി, മുളക് മഞ്ഞള്‍ മല്ലി പൊടികള്‍, ജീരകം, കറുവാപട്ട കുരുമുളക് എന്നിവ വിനാഗിരി ചേര്‍ത്ത് നല്ല പോലെ പേസ്റ്റ് ആക്കി അരച്ചെടുത്ത് മാറ്റി വെയ്ക്കുക. ഇനി ഒരു വലിയ പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി സബോള ചേര്‍ത്ത് 3 മുതല്‍ 4 മിനിട്ട് വഴറ്റി ഗോള്‍ഡന്‍ ബ്രൌണ്‍ കളര്‍ ആക്കി എടുക്കണം ശേഷം ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന മസാല ചേര്‍ക്കാം. ഇനി മസാല സബോളയുമായി നന്നായി മിക്‌സ് ചെയ്തു എടുക്കാന്‍ വേണ്ടി 4 മുതല്‍ 5 മിനിട്ട് വയറ്റണം. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ പോര്‍ക്ക് ചേര്‍ത്തു മിക്‌സ് ചെയ്തു കറിവേപ്പില, ഉപ്പ്, അര കപ്പ് വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് മീഡിയം തീയില്‍ വെച്ച് നന്നായി വേവിക്കണം. ശേഷം അടപ്പ് തുറന്നു ഗരം മസാല ചേര്‍ത്ത് 3 മുതല്‍ 4 മിനിട്ട് പിന്നെയും വേവിക്കണം ഗ്രേവി കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്തു മല്ലിയില അരിഞ്ഞതും ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more