“സവാരി ഗിരിഗിരി” ഷാജു ഉതുപ്പ് കുടിലിൽ, സണ്ണി ജോസഫ് എന്നിവരുടെ യു ട്യൂബ് യാത്രാ ചാനൽ ശ്രദ്ധേയമാകുന്നു….
Jun 01, 2021
“സവാരി ഗിരിഗിരി” എന്ന പേരിൽ ലിവർപൂൾ മലയാളികളായ ഷാജു ഉതുപ്പ് കുടിലിലും, സണ്ണി ജോസഫും ആരംഭിച്ചിരിക്കുന്ന യുട്യൂബ് ചാനൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. യൂറോപ്പിലെ ചരിത്ര നഗരങ്ങളും കൗതുക കാഴ്ചകളും കേരളീയരുമായി പങ്കുവെയ്ക്കുന്ന പുതിയ യൂട്യൂബ് യാത്രാ ചാനൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്നുമാണ് ആരംഭിച്ചിരിക്കുന്നത്. ചരിത്രവും വിജ്ഞാനവും ഇടകലർത്തി നർമ്മത്തിലൂടെ സംവദിക്കുന്ന ഈ യാത്രാചാനൽ, പതിവു യാത്രാ ചാനലുകളിൽ നിന്നും വേറിട്ട നവ്യമായ ഒരനുഭവമാണ് പകർന്നു നൽകുന്നത്. ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളികളായ ഷാജു ഉതുപ്പ്, സണ്ണി ജോസഫ് എന്നിവരാണ് അതിൻ്റെ സാരഥികൾ.
2001 മുതൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ശ്രീ ഷാജു ഉതുപ്പ്, ലിവർപൂളിലെ ഹാർട്ട് ആൻ്റ് ചെസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ നഴ്സ് ഇൻ ചാർജ് ആണ്. തൻ്റെ തൊഴിലിനോടൊപ്പം സഞ്ചാരങ്ങളും നെഞ്ചോട് ചേർത്തുവെക്കുന്ന ഷാജു, മുൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ഭാരവാഹിയും ബ്രിട്ടനിലെ അറിയപ്പെടുന്ന ഗായകനുമാണ്. കലാ കായിക രംഗങ്ങളിൽ മികവു പുലർത്തുന്ന ഷാജു, ലിവർപൂൾ വോളിബോൾ ക്ലബിലെ അംഗവും, ലിവർപൂൾ മലയാളി അസോസിയേഷൻ്റെ മുൻകാല പ്രസിഡണ്ടുമാണ്. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന ഷാജു, ഇതിനോടകം ഇരുപതിൽപ്പരം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.
2002 മുതൽ ലിവർപൂളിൽ സ്ഥിര താമസമാക്കിയിട്ടുള്ള സണ്ണി ജോസഫ്, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചാരം നടത്തിയിട്ടുള്ളതാണ്. ലിവർപുളിലെ അറിയപ്പെടുന്ന തൊഴിൽ സംരംഭകനും നിലവിൽ ലിവർപൂളിലെ ലയൺസ് വോളിബോൾ ക്ലബ്ബിൻ്റെ മാനേജരുമാണ്. ലണ്ടനു വെളിയിൽ ആദ്യമായി കേരള റസ്റ്റോറൻ്റ് തുടങ്ങിയ വ്യക്തി എന്ന റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തമാണ്. ലിവർപൂളിലെ മഹാരാജാ സൗത്ത് ഇന്ത്യൻ റസ്റ്റോറൻ്റ് ഇദ്ദേഹത്തിൻ്റെ സ്വന്തവും തദ്ദേശീയരായ ഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ട ഭക്ഷണശാലയുമായിരുന്നു.
യാത്രകൾ ഇഷ്ടപ്പെടുന്ന ഇവരുടെ കൂട്ടുകെട്ടിൽ നിന്നും പിറവിയെടുത്ത ഈ യാത്രാ ചാനൽ ആഴ്ചയിൽ രണ്ട് പരമ്പര വീതം പുറത്തിറക്കുന്നു. ഊണിലും ഉറക്കത്തിലും യാത്ര മാത്രം സ്വപ്നം കാണുന്ന ഇവരിൽ നിന്നും കെട്ടിലും മട്ടിലും വ്യത്യസ്തതയേറിയ കാഴ്ചാനുഭവങ്ങൾ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് പ്രതീക്ഷിക്കാവുന്നതാണ്.
“സവാരി ഗിരിഗിരി” ഇതിനകം പുറത്തിറക്കിയ വീഡിയോകൾ കാണാം….
സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ /
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
click on malayalam character to switch languages