1 GBP = 106.85
breaking news

റമദാൻ മാസത്തിലെ ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിരാമമിട്ട് ചെറിയ പെരുന്നാൾ

റമദാൻ മാസത്തിലെ ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിരാമമിട്ട് ചെറിയ പെരുന്നാൾ

പുണ്യം പെയ്തിറങ്ങുന്ന റമദാൻ മാസത്തിലെ ഒരുമാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിരാമമിട്ട് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ദൈവത്തിലേക്ക് സ്വയമർപ്പിച്ച പ്രാര്‍ഥനാനിരതമായ മുപ്പതു ദിനരാത്രങ്ങൾ സമ്മാനിച്ച ആത്മവിശുദ്ധിയോടെയും ഊർജ്ജത്തോടെയുമാണ് ഇസ്‌ലാം മത വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശം നൽകുന്ന ആഘോഷം കൂടിയാണ് ഈദുൽ ഫിത്വർ എന്ന ചെറിയ പെരുന്നാൾ. ഫിത്വർ സക്കാത്തുകൾ നൽകി തനിക്കറിയുന്ന ആരും പെരുന്നാൾ ദിനം പട്ടിണി കിടക്കുന്നില്ല എന്ന് കൂടി വിശ്വാസികൾ ഉറപ്പു വരുത്തുന്ന ദിവസം. കോവിഡ് മൂലം പ്രാർത്ഥനകളും ആഘോഷങ്ങളും വീടിനുള്ളിലേക്ക് ചുരുങ്ങുമെങ്കിലും സ്നേഹ സഹോദര്യത്തിന്റെ ഇദുൾ ഫിത്വർ സന്ദേശം മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക്‌ പടരുന്നു.

ഏവർക്കും യുക്മ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more