1 GBP = 106.23

സൗത്ത് ആഫ്രിക്കൻ കൊറോണ വൈറസ് വേരിയന്റ്; ബ്രിട്ടനിൽ 77 കേസുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

സൗത്ത് ആഫ്രിക്കൻ കൊറോണ വൈറസ് വേരിയന്റ്; ബ്രിട്ടനിൽ 77 കേസുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വേരിയന്റിൽ നിന്നുള്ള 77 കേസുകൾ ബ്രിട്ടനിൽ കണ്ടെത്തിയതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് അറിയിച്ചു. കമ്മ്യൂണിറ്റി ട്രാൻസ്മിഷനുപകരം യുകെയിൽ എത്തുന്ന യാത്രക്കാരുമായി കേസുകൾ ബന്ധപ്പെട്ടിരിക്കുന്നു, മാറ്റ് ഹാൻ‌കോക്ക് കൂട്ടിച്ചേർത്തു. ബിബിസിയുടെ ആൻഡ്രൂ മാർ ഷോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. കേസുകൾ വളരെ അടുത്ത നിരീക്ഷണത്തിലാണെന്നും സമ്പർക്കം മൂലമുള്ള കേസുകൾ കണ്ടെത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിദേശത്ത് നിന്ന് വരുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കാൻ മന്ത്രിമാർ ഇന്ന് യോഗം ചേരും. ആസ്ട്രേലിയൻ സ്റ്റൈലിലുള്ള ഹോട്ടൽ ക്വാറന്റൈൻ അടക്കമുള്ള നിർദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്. നിലവിലെ വാക്സിനുകളുടെ ഫലപ്രാപ്തിയെ ദക്ഷിണാഫ്രിക്കൻ വേരിയൻറ് ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. .

രാജ്യത്തെ 80 വയസ് പ്രായമുള്ളവരിൽ മുക്കാൽ ഭാഗവും സമാനമായ എണ്ണം കെയർ ഹോം നിവാസികളും ജീവനക്കാരും വാക്‌സിൻ ആദ്യ ഡോസുകൾ സ്വീകരിച്ചതായി ഹാൻകോക്ക് പറഞ്ഞു. ഫൈസർ-ബയോ‌ടെക്, ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിനുകൾക്ക് രണ്ട് ഡോസുകൾ ആവശ്യമാണ്, ഇതിൽ ആദ്യ ഡോസുകളാണ് ഇപ്പോൾ നൽകുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മുമ്പ് ജനസംഖ്യയുടെ എത്ര ശതമാനം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയിരിക്കണമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ഹാൻകോക് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more