1 GBP = 107.39

ത്രിതല ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫെബ്രുവരി മൂന്ന് വരെയെന്ന് പ്രധാനമന്ത്രി; തീരുമാനം കൺസർവേറ്റിവ് എംപിമാരുടെ സമ്മർദ്ദത്തെത്തുടർന്ന്

ത്രിതല ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഫെബ്രുവരി മൂന്ന് വരെയെന്ന് പ്രധാനമന്ത്രി; തീരുമാനം കൺസർവേറ്റിവ് എംപിമാരുടെ സമ്മർദ്ദത്തെത്തുടർന്ന്

ലണ്ടൻ: ദേശീയ ലോക്ക്ഡൗൺ അവസാനിക്കുന്ന ഡിസംബർ രണ്ടിന് ശേഷം രാജ്യം മുഴുവനും ത്രിതല ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ഈസ്റ്റർ വരെ നീണ്ടേക്കുമെന്ന അഭിപ്രായങ്ങളും സർക്കാർ വൃത്തങ്ങളിൽ നിന്ന് ഉയർന്നതിനെത്തുടർന്ന് കൺസർവേറ്റിവ് പാർട്ടി എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ത്രിതല ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പാർലമെന്റിൽ ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കാനിരിക്കവെയാണ് അമ്പതോളം വരുന്ന ടോറി എംപിമാർ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്.

ടോറി എം‌പിമാരുടെ തിരിച്ചടി നേരിടുമെന്നുറപ്പായതോടെയാണ് ഫെബ്രുവരി 3 ന് പുതിയ ത്രിതല നിയന്ത്രണങ്ങൾക്ക് ശമനമുണ്ടായേക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. എംപിമാർക്ക് എഴുതിയ കത്തിലൂടെയാണ് ഇക്കാര്യങ്ങൾ ബോറിസ് വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ചത്തെ കോമൺസ് വോട്ടെടുപ്പിന് മുന്നോടിയായി സഹപ്രവർത്തകർക്ക് അയച്ച കത്തിൽ, പ്രാദേശിക പ്രദേശങ്ങൾക്കായുള്ള ഏകീകൃത നടപടികൾ രണ്ടാഴ്ച കൂടുമ്പോൾ അവലോകനം ചെയ്യുമെന്നും ജോൺസൺ പറഞ്ഞു.

ജനുവരി 27)ന് നടക്കുന്ന അവലോകനത്തിന് ശേഷം ഏകീകൃത സമീപനത്തെക്കുറിച്ച് പാർലമെന്റിൽ മറ്റൊരു വോട്ട് ഉണ്ടായിരിക്കും, മാർച്ച് അവസാനം വരെ നടപടികൾ നിലനിറുത്തണമോ എന്ന് തീരുമാനിക്കുന്നതിനാണ് വോട്ടെടുപ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more