1 GBP = 107.33
breaking news

കഥയ്ക്ക് മാത്രമായി ഒരു ദിനം

കഥയ്ക്ക് മാത്രമായി ഒരു ദിനം

ഈ വരുന്ന ശനിയാഴ്ച്ച ഒക്റ്റോബർ 17 – ന് ഒരു ദിനം മുഴുവൻ ആഗോളതലത്തിൽ എവിടെയിരുന്നുംആർക്കും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ അവതരിപ്പിക്കുവാൻ അവസരം ഒരുക്കുകയാണ് ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ’ .
ഒരു ദശകത്തിലേറെയായി ലണ്ടനിൽ വെച്ച് അനേകം കലാസാഹിത്യ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ കലാസാഹിത്യ വിഭാഗമായ ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ’യുടെ108 മത്തെ വേദിയിൽ പതിവുപോലെ , എല്ലാ മാസത്തെയും മൂന്നാമത്തെ ശനിയാഴ്ച്ചകളിൽ നടക്കുന്ന , ‘സൈബർ അവതരണങ്ങളിൽഈ ഗ്രൂപ്പിന്റെ ‘ഫേസ് ബുക്ക്’ തട്ടകത്തിലൂടെയുള്ള – ‘ലൈവി’ൽ വന്നുള്ള കഥകളുടെ അവതരണങ്ങളാണ് അന്ന് നടക്കുക.


അന്നും ഇന്നും എന്നും നമുക്ക് ചുറ്റുപാടും കാണുന്ന സംഗതികൾ എല്ലാം ജീവിതഗന്ധിയായ കഥകൾ തന്നെയാണ് .ആയതിനാൽ കഥകൾ ഇഷ്ട്ടപ്പെടുന്ന ഏവർക്കും എവിടെയിരുന്നും സ്വന്തം കഥയോ മറ്റൊരാളുടെ കഥയോ പറഞ്ഞിട്ടൊ ,വായിച്ചിട്ടോ പങ്കെടുക്കുവാൻ സാധിക്കുന്ന പരിപാടിയാണിത് …!ഒരു ദിനം കഥയ്ക്കു മാത്രമായി മാറ്റി വയ്ക്കുന്ന ഒക്ടോബർ 17 , ശനിയാഴ്ച കാലത്ത് യു.കെ സമയം 10 മണി ( ഇന്ത്യൻ സമയം ഉച്ചക്ക് 2 .30 ) മുതൽപിറ്റേന്ന് ഞായറാഴ്ച രാവിലെ 10 മണി വരെ ഈ കൂട്ടായ്മയുടെ മുഖ പുസ്തക തട്ടകത്തിൽ തത്സമയം വന്ന് ആർക്കും കഥകൾ അവതരിപ്പിക്കാവുന്നതാണ്.

താല്പര്യമുള്ളവർ https://www.facebook.com/groups/coffeeandpoetry പേജിൽ ലോഗിൻ ചെയ്തശേഷം,’ലൈവ്’ ആയി സ്വന്തം കഥയോ മറ്റുള്ളവരുടെ കഥയോ വായിക്കുകയോ പറയുകയൊ ചെയ്യാവുന്നതാണ്.ആദ്യം സ്വയം പരിചയപ്പെടുത്തുക…വായിക്കുന്ന കഥയെ കുറിച്ച് പറയുക …ഒപ്പം തന്നെ അക്കഥ അവതരിപ്പിക്കുക …ഓരൊ അവതരണങ്ങളും 10 – 12 മിനിറ്റിനുള്ളിൽ ഒതുക്കുവാൻ ശ്രമിക്കുക. സാഹിത്യ സ്നേഹികളായ ഏവർക്കും സ്വാഗതം …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more