യു കെ മലയാളികളെ ദുഖത്തിൽ ആഴ്ത്തിക്കൊണ്ട് ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ്റെ (ജി.എം.എ) അമരക്കാരനും മാർഗ്ഗദർശിയുമായ ഡോ.തിയോഡോർ ഗബ്രിയേൽ(85) അന്തരിച്ചു. ദീർഘകാലമായി രോഗശയ്യയിലായിരുന്ന ഡോ.ഗബ്രിയേൽ അല്പം മുൻപ് ബർമിംങ്ങ്ഹാം ഗുഡ് ഹോപ്പ് ഹോസ്പിറ്റലിൽ വച്ചാണ് മരണമടഞ്ഞത്. ഭാര്യ വിമല, ഏക മകൾ സുനൈന. തലശ്ശേരി സ്വദേശിയാണ്.
70 കളിൽ യുകെയിലേക്ക് വന്ന ഡോക്ടർ, അദ്ദേഹത്തിൻ്റെ മേഖലയായ അദ്ധ്യാപനത്തിൽ തന്നെ തുടർന്നു. MA; MLitt;PhD FRSA എന്നീ ബിരുദങ്ങൾ അദ്ദേഹത്തെ യൂണിവേർസിറ്റിAsst. Professor പദവിയിൽ എത്തിച്ചു
2002-ൽ ഗ്ലോസ്റ്റർ ഷെയർ മലയാളി അസോസിയേഷന് രൂപം കൊടുത്തപ്പോൾ ആദ്യ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർ ആദ്യത്തെ ആറ് വർഷക്കാലം പ്രസിഡൻ്റായിരുന്നു. തുടർന്ന് നാളിതുവരെ രക്ഷിധികാരി ആയി പ്രവർത്തിച്ചു കൊണ്ട് ജി.എം.എ എന്ന സംഘടനയെ വളർച്ചയുടെ പടവുകൾ താണ്ടി ഉന്നതിയിലെത്തിക്കാൻ ഡോക്ടർ ഗബ്രിയേലിന് സാധിച്ചു.ജി.എം.എ യുടെ മാർഗ്ഗദർശിയും വഴികാട്ടിയുമായി എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റിയ ഡോ.ഗബ്രിയേലിൻ്റെ നിര്യാണം ജി.എം എ യെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്.
ഡോ. ഗബ്രിയേലിൻ്റെ നിര്യാണം യുകെയിലെ പൊതുരംഗത്ത് കനത്ത നഷ്ടമാണെന്ന് യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള പറഞ്ഞു. ഡോക്ടറുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, ജോയിൻ്റ് ട്രഷറർ ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, ജി.എം. എ പ്രസിഡൻ്റ് എലിസബത്ത്, സെക്രട്ടറി സണ്ണി ലൂക്കോസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ /
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
click on malayalam character to switch languages