പടിവാതിലിൽ പൊന്നോണവുമായി ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ
Sep 03, 2020
ഉല്ലാസ് ശങ്കരൻ
പൂൾ: ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് എന്ന മഹാവിപത്ത് മൂലം ആഘോഷപരിപാടികൾ ഒഴിവാക്കേണ്ടി വന്ന ഈ വേളയിൽ ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ പൊന്നോണദിനത്തിൽ സമാജാംഗങ്ങളുടെ പടിവാതിലിൽ ചൂട് അടപ്രഥമനുൾപ്പെടുന്ന ഓണസമ്മാനവുമായെത്തി.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തിയ ഈ ഉദ്യമത്തിൽ പ്രസിഡന്റ് റെമി ജോസഫ്, സെക്രട്ടറി ഉല്ലാസ് ശങ്കരൻ, ട്രഷറർ ജയ്മോൻ സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ലീന ലാലിച്ചൻ, ജോയിന്റ് സെക്രട്ടറി ബോബി അഗസ്റ്റിൻ, വിമൻസ് റെപ്പ് ജോളി വിൻസന്റ് തുടങ്ങിയവരും എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളായ സതീഷ് സ്കറിയ, ജിനി ചാക്കോ, ഷിനു സിറിയക്, ജോയ് ചാക്കോ, ചിക്കു ജോർജ്ജ്, അപർണ്ണ ലാൽ, അനോജ് ചെറിയാൻ, ലൂയിസ് സജി എന്നിവരോടൊപ്പം സമാജാംഗങ്ങളായ ഷീല വിവേകാനന്ദ്, സുനിൽ ലാൽ, നൈസൺ ജോസഫ്, ലൂക്കോസ് മാത്യു, ലാലിച്ചൻ, വിൻസന്റ് മത്തായി, റോബിൻ ജോസഫ് തുടങ്ങി നിരവധിപേരുടെ നിസ്വാർത്ഥ സഹകരണത്താലാണ് ഈ ഉദ്യമം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ സാധിച്ചത്.
യുകെയിലെ മറ്റ് അസ്സോസിയേഷനുകളിൽ നിന്ന് എക്കാലവും വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഡി എം എ, കോവിഡ് കാലഘട്ടത്തിൽ നടത്തിയ സൗജന്യ അരിവിതരണവും സമാജത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പലതവണ നടത്തിയ മത്സ്യമുൾപ്പെടെയുള്ള മറ്റ് അവശ്യവസ്തുക്കളുടെ വിതരണവും സമാജാംഗങ്ങൾക്ക് ഏറെ പ്രയോജനപ്രദമായി.
കൂടാതെ ലോക്ക്ഡൗൺ കാലയളവിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വേളയിൽ കൂട്ടിനുള്ളിലെ കുടുംബവിശേഷം എന്ന മീഡിയ കൂട്ടായ്മയിലൂടെ കുടുംബാംഗങ്ങളുടെ കഴിവുകളെയും നേരമ്പോക്കുകളെയും പരസ്പരം പരിചയപ്പെടുത്തുവാൻ അസോസിയേഷന് സാധിച്ചു.
പ്രശംസാവഹകമായ പ്രവർത്തനങ്ങൾക്ക് നിസ്വാർത്ഥമായി സഹകരിച്ച എല്ലാ പ്രവർത്തകർക്കും പ്രസിഡന്റ് റെമി ജോസഫ് നന്ദി അറിയിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages